Monday 6 December 2010

ലെക്ഷ്മി ഏടത്തി

ഏട്ടന്‍ ലീവിന് വരുമ്പോഴെക്കെ ഞാന്‍ അഭിമുഖീകരിക്കാന്‍ ഭയപെടുന്നത് അയല്‍ക്കാരി ലെക്ഷ്മി ഏടത്തിയെ ആണ്. എന്നും കാണുംപോള്‍ എന്നോട് ചോദിക്കും ,
എന്നാ നിന്റെ കെട്ടിയവന്‍ വരുന്നേ, ?
അടുത്ത മാസം, .... ഉത്തരം പറയുന്നതിന്  മുമ്പേ ലെക്ഷ്മി ഏടത്തി അടുത്ത ചോദ്യത്തിലേക്ക് കടക്കും...
ഇപ്രാവശ്യവും പത്തു ദിവസായിരിക്കും.. അല്ലേ. !!! പോകുമ്പോ നിന്നെ കൂടി കൂട്ടോ??.
...അറിയില്ല ഞാന്‍ മനുവേട്ടനോട് ഇന്നേ വരെ ചോദിച്ചിട്ടില്ലാ...എന്‍റെ മറുപടി ലെക്ഷ്മി ഏടത്തിയെ നിരാശപെടുത്തി.
അല്ല കുഞ്ഞേ , നമ്മളാണ്  ഇതിനെക്കെ മുന്‍ കൈയി എടുക്കേണ്ടത്.. അതിയാന്‍ നാലുമാസം കൂടുമ്പോ പത്തു ദിവസം വന്നിട്ട് പോയാ മതിയോ. നിനക്കൂടെ  ഒരു വിസ എടുത്തു തരാന്‍ പറേന്നെ...
.....അടുത്തവരവിനു ശ്രമിക്കാം...
ഇതു നല്ല കൂത്ത്‌, നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും ആയില്ലലോ, ഏറിയാല്‍ ഒരു വര്ഷം, ഇപ്പൊ ഒരുമിച്ചു ജീവിചില്ലെങ്കില്‍ പിന്നെ എന്നാ, മൂക്കി പല്ല് കിളിര്ത്തട്ടോ?...
അല്ലെങ്കി തന്നെ ഇതേപോലൊരു അവസരം ഇനി കിട്ടുമോ, പുള്ളിക്കാരന്റെ അച്ഛനും അമ്മയേയും നോക്കാന്‍ വേറെ മരുമക്കള്‍ ഉണ്ടല്ലോ...
ലെക്ഷ്മി ഏടത്തി പറഞ്ഞത് ശരിയാണ്, കൂടെ പഠിച്ചവരില്‍ പലരും ഇപ്പൊ ഖത്തറിലും ബഹറിനിലും എക്കെ ആണ്.  ഞാന്‍ അടുത്ത വിളിക്കായി കാത്തിരുന്നു.
മനു വേട്ടനോട്  വിസയുടെ കാര്യം സൂചിപ്പിക്കുംപോഴെല്ലാം ലെക്ഷ്മി ഏടത്തിയുടെ നന്മ നിറഞ്ഞ മുഖം മനസ്സില്‍ വരും.  എത്ര നല്ല സ്ത്രീ, എന്നേക്കാള്‍ പത്തു പന്ത്രണ്ടു വയസ്സ് മൂപ്പോണ്ട്, അവരോടു സംസാരിക്കുമ്പോഴെല്ലാം ഗള്‍ഫില്‍ പോകാനുള്ള എന്‍റെ ആഗ്രഹം കൂടി കൂടി വന്നു.
ജീവിത പ്രാരാബ്ധങ്ങള്‍  ഒന്നന്നായി വരുമ്പോള്‍ ദാമ്പത്യ ജീവിതത്തിലെ സന്തോഷം പതിയെ പിറകോട്ടു പോകും..അവര്‍ ഓര്‍മ്മ പെടുത്തിയിരുന്നു.
അങ്ങനെ പ്രതീക്ഷിച്ചിരുന്ന ദിവസം വന്നെത്തി, മനുവേട്ടന്‍ വന്നത് ഫാമിലി വിസയുമായിട്ടാണ്. ആ സന്തോഷ വാര്‍ത്തയുമായി ഞാന്‍ ആദ്യമോടിയത്‌ ലെക്ഷ്മി ഏടത്തിയുടെ  അടുക്കലേക്ക് ആണ് .
...നീ പോകയാണ് ,...  അവരുടെ ശബ്ദം അല്പം ഇടറിയത്‌ പോലെ തോന്നിച്ചു.. അപ്പൊ മനുവിന്റെ അച്ഛനേം അമ്മേം ആരു നോക്കും,, അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്ക്‌ അതിനാ നേരം....  വയസ്സാം കാലത്ത്  അവരുടെ വിധി... ഛെ കഷ്ടം..
......
മനുവേട്ടനോടൊപ്പം ഫ്ലയിറ്റില്‍ ഇരിക്കുമ്പോള്‍ ലെക്ഷ്മി ഏടത്തിയുടെ പുച്ഛം കലര്‍ന്ന മുഖമായിരുന്നു എന്‍റെ മനസ്സില്‍......

4 comments:

  1. പാവം ലെക്ഷ്മി ഏടത്തി :)

    ReplyDelete
  2. ellattinum randu mugangal undakum....nalla ezhutthukal...

    ReplyDelete
  3. ഇതുപോലെ എത്രയോ ലെക്ഷ്മി ഏട്ടത്തിമാര്‍, നമ്മുടെ മുന്നിലൂടെ മിന്നി മായുന്നു.
    ഇങ്ങനെ ചില ലക്ഷ്മി ഏട്ടത്തിമാര്‍ നാട്ടില്‍ ഇല്ലെങ്കില്‍ സ്ത്രീ സമൂഹത്തിനു തന്നെ മോശമല്ലേ.
    ലക്ഷ്മി ഏട്ടത്തി അഭിനന്ദനങ്ങള്‍ നേരുന്നു, ഈ സ്വഭാവത്തിന്.
    ശംഭോ മഹാദേവ.

    ReplyDelete
  4. സ്നേഹ സമ്പന്നത കൂടുതല്‍ കാണിക്കുന്ന മുഖങ്ങളിലാണ് പുച്ഛവും നിന്ദയും കൂടുക എന്ന് തോന്നുന്നു.
    നല്ല എഴുത്ത്. ആശംസകള്‍.

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.