Monday, 20 September 2010

ലൌ ജിഹാദ്

ലൌ ജിഹാദ് തീര്‍ച്ചയായും ശരിയാണ്, കേരള കരയില്‍ ഇത് തുടങ്ങി വെച്ചത് ശ്രീമാന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ആണ്, അദ്ധേഹത്തിന്റെ അയല്പക്കകാരി മറിയാമ്മയാണ് ആദ്യ ഇര, ലൌ മൂത്തപ്പോള്‍ പാത്തുമ്മയുടെ ആടിനെ വരെ  അഴിച്ചു മറിയാമ്മക്ക് കൊടുത്തു, ലൌ വളര്‍ന്നു ജിഹാദ് ആകുന്നതിനെ മുമ്പേ മറിയാമ്മയുടെ മാതാപിതാക്കള്‍ അറിയിക്കേണ്ടവരെ അറിയിച്ചു, ബഷീര്‍ സായിവിനെ ബ്രട്ടീഷുകാര്‍ ജയിലില്‍ ആക്കി.  പുള്ളിക്കാരന്‍ ജയിലിലും ലൌ ജിഹാദിന്‍റെ സാധ്യധകളെ കുറിച്ച് ശരിക്കും പഠനം നടത്തി, മതിലിനപ്പുറം നിന്ന് കേട്ട സ്ത്രീശബ്ദം ഒരു അന്യമത ക്കാരിയുടെ ആണെന്ന് മനസ്സിലാക്കിയപ്പോള്‍ വീണ്ടും ഈ ജിഹാദ് പുറത്തുവന്നു, കല്യാണം കഴിച്ചു അവരെ മതം മാറ്റി അതില്‍ ഒരു അമ്പതു കുട്ടികളും ആയാല്‍ കുറഞ്ഞത്‌ 51 പേരെ ഇസ്ലാമാക്കി  സ്വര്‍ഗത്തിലോട്ടു പോകാമായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ കണക്കുകൂട്ടല്‍  പിഴച്ചു, ജയില്‍ മോചിതനായ അദ്ദേഹത്തിന് തന്റെ ജിഹാദ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല, ഗള്‍ഫ്‌ നാടുകളില്‍ നിന്നുള്ള ഫണ്ടിന്റെ അപര്യാപ്തതയും NDF  പോലുള്ള സംഘടനകള്‍ ഇല്ലാഞ്ഞതും അതിനു കാരണമായി എന്ന് പറയുന്നതാകും ശരി,
എന്നാല്‍ പില്‍ക്കാലത്ത് പുതുതലമുറയില്‍ പെട്ട മുസ്ലീം ചെറുപ്പക്കാര്‍ ഇതില്‍ സജീവമായി, ചാറ്റിങ്ങില്‍ അവര്‍ aslm  (അസ്സലാമു അലൈക്കും എന്നതിന്റെ ഷോര്‍ട്ട് ഫോം ) എന്നെഴുതി അന്യമതക്കാരെ ലൌ വിലേക്ക് ആക്കി ജിഹാദിനുള്ള കളം ഒരുക്കി, ലൌ ജിഹാദിലൂടെ 2900 -ത്തില്‍     കേരളം ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റണം,
പത്രത്തില്‍ നിത്യം കാണുന്ന പിടിച്ചുപറി , കൊല, തട്ടിപ്പ്, വെട്ടിപ്പ് ഇതില്ലെല്ലാമുള്ള മുസ്ലിം യുവാക്കള്‍ ശരിക്കും ഇത് ചെയ്യുന്നത് ഉസാമ ബിന്‍ ലാദന് വേണ്ടി യാണ്, താലിബാന്റെ  ജിഹാദിന്‍റെ  ഫണ്ടിന് വേണ്ടിയാണ്  ഇവര്‍ ഇതെല്ലം ചെയ്യുന്നത്, ഇതില്‍ പിടിക്കപെടുന്ന മറ്റു മതത്തില്‍ പെട്ടവര്‍ ദേശത്തിന്റെ ഐക്ക്യത്തിനും അഖന്ധതക്കും വേണ്ടിയാണു, മതേതരം കാത്ത്സൂക്ഷിക്കാനാണ്,

പെണ്ണിനെ  മതം നോക്കി പ്രേമിക്കുന്നവര്‍ കേരളത്തില്‍ മാത്രമാണ്,  നെറ്റിയിലെ പൊട്ടും കഴുത്തിലെ കുരിശുമാലയുമാണ് ചെറുപ്പക്കാരെ ആഘര്‍ഷിക്കുന്നത്,   കാമുകന്‍ മുസ്ലിം ആണെങ്കില്‍ അത് ജിഹാദായി,സീമന്ത രേഖയിലെ സിന്ധൂര കുറി അറിയാതിരിക്കാന്‍ ആണ് തലയില്‍ തട്ടമിടുന്നത് പോലും!    അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ പെണ്ണിനെ അടിച്ചോണ്ട് പോയ ഒരു ഹിന്ദു ചെറുക്കന്‍ പറഞ്ഞത് പൊങ്കാലയ്ക്ക് ആളെ കൂട്ടാനാണ് അവളുടെ മതം മാറ്റിയതെന്ന്, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതിനെ "ലൌ പൊങ്കാല" എന്ന് പറയാം, ഇപ്പൊ അതാണല്ലോ ഫാഷന്‍ ,അതാണെങ്കില്‍ സ്ത്രീകള്‍ മാത്രം ചെയ്യുന്നതും, എന്തുകൊണ്ടും   പയ്യന്മാര്‍ക്ക് ഒരു സ്കോപിനുള്ള  വകുപ്പായി,  മതം മാറ്റാന്‍ വേണ്ടി മാത്രം പ്രേമിക്കൂ, മതത്തില്‍ ആളെ കൂട്ടിയാല്‍ നിങ്ങള്‍ക്ക്‌ കിട്ടുന്നത് ലക്ഷങ്ങളാണ്, ശോഭനമായ ഭാവിയും, അമ്പാസ്സിടര്‍ കാറും, നാളെ, നാളെ തന്നെ പ്രേമിക്കൂ, തൊട്ടടുത്തുള്ള അന്യ മതക്കാരിയെ,

അനുബന്ധം: പ്രഭു ദേവ റംലത്തിനെ കെട്ടി മോഴിചെല്ലി നയന്തരേ കെട്ടാന്‍ പോകുന്നു എന്ത് ലൌ ജിഹാദാണോ ഇത്!!!!!!!

(കടപ്പാട് : ലൌ ജിഹാദിന്‍റെ വാര്‍ത്തയോട് പ്രതികരിച്ച  എന്‍റെ  സ്നേഹിതയ്ക്ക്)


14 comments:

 1. ഈ ലവ് ജിഹാദ് ഇതുവരെ സൈഡായില്ലേ..?
  ഇപ്പോള്‍ പര്‍ദ്ധ ധരിക്കണം/വേണ്ട എന്നതാ സെന്‍സേഷന്‍

  ReplyDelete
 2. ലവ് ജിഹാദ് സിന്ദാബാദ്

  ReplyDelete
 3. നേരാം വണ്ണം ഒരു ലവ് നടന്നില്ല ഇനി ഒരു ജിഹാദ് എങ്കിലും നടക്കുമോന്ന് നോക്കട്ടെ

  ReplyDelete
 4. നല്ല ചിന്തകൾ,, അഗ്രിഗേറ്ററിൽ ഈ ബ്ളോഗ് ഇത് വരെ കണ്ടില്ല?

  ReplyDelete
 5. നല്ല ചിന്തകൾ. :)

  ReplyDelete
 6. എഴുത്തിന്‍റെ ഹരി ശ്രീ കുറിക്കുന്ന എനിക്ക് അഭിപ്രായങ്ങള്‍ നിര്‍ലോഭം നല്‍കിയ ചെറുവാടി, ഹൈയ്ന, സോണി, കൃഷ്ണകുമാര്‍, ജിഷാദ് എല്ലാവരോടും എന്‍റെ നന്ദി അറിയിക്കുന്നു,

  ReplyDelete
 7. ലോ‌ ജാഡയാവുന്നു,ജഡവും..!

  ReplyDelete
 8. യുധമില്ലെങ്കില്‍ പിന്നെന്തര് അണ്ണാ പ്രേമം..? അതോണ്ട് ആദ്യം യുദ്ധം. പിന്നെ പ്രേമം.

  ReplyDelete
 9. അണ്ണാ, അവളുമാരുടെ ഫോട്ടോ വെച്ചത് കൊണ്ട് കാര്യമില്ല. word verification പറിച്ചുകള! അല്ലേല്‍ വായിക്കുന്നോന്‍ ജിഹാദിന് വരും. എന്തരോ എന്തര..!

  ReplyDelete
 10. Jihad & love not by Tolstoy, but
  good post

  www.ilanjipookkal.blogspot.com

  ReplyDelete
 11. എനിക്കും ചെയ്യണം ഒരു ലവ് ജിഹാദ്. ചുരുങ്ങിയത് ഒരു പത്തെന്നത്തിനെ എങ്കിലും ജിഹാദിക്കണം.. പക്ഷെ എനിക്ക് തോന്നുന്നു കേരളത്തില്‍ ഇപ്പോള്‍ കൊട്ടേഷന്‍ ജിഹാദിനാണ് സ്കൊപ്പെണ്ണ്‍...:))

  ReplyDelete
 12. നല്ല രചന
  ആശംസകളോടെ

  ReplyDelete
  Replies
  1. വായിച്ചതില്‍ സന്തോഷം,

   Delete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.