Monday 31 October 2011

പ്രണയം

മോഹന്‍ലാലിന്‍റെ വാര്‍ധക്യ കാലത്തില്‍ ആ പ്രായം ഉള്‍ക്കൊണ്ട്‌ തന്നെ അഭിനയിച്ച സിനിമയെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ പ്രണയമെന്ന പ്രമേയം സിനിമയില്‍ ശരിക്കുമുണ്ടോ എന്ന് സംശയം. പ്രണയം കൊണ്ട് ബ്ലെസ്സി ഉദ്ദേശിച്ചത് എന്താണെന്നു പിടികിട്ടുന്നില്ല, വിവാഹ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വേര്‍പിരിയേണ്ടി വന്നവര്‍, ( അതിനുണ്ടായ സാഹചര്യം ചിത്രം വെളിപെടുത്തുന്നില്ല ), അവരുടെ വാര്‍ധക്യത്തിന്റെ ആരംഭ ഘട്ടത്തില്‍ കണ്ടു മുട്ടുന്നതോടെ അവര്കുണ്ടാകുന്ന മാനസികാവസ്ഥ യാണ്   ചിത്രത്തിന്റെ കാതല്‍, മറ്റൊരാളോടൊപ്പം കുടുമ്പമായി താമസിക്കുന്ന നായിക അവര്‍ക്ക് സ്വന്തം മകളുടെ വിമര്‍ശനത്തിനു വിധേയമാകേണ്ടി വരുന്ന അവസ്ഥ ബ്ലെസ്സി നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയ പഴ്ചാതലം നോക്കിയാല്‍ അവര്‍ വളരെ സമ്പന്നമായ അവസ്ഥയില്‍ ഉള്ളവരാണ്, വലിയ ഫ്ലാറ്റും ഉന്നത ജോലിയും ഒക്കെ ഉണ്ടെങ്കിലെ കഥ പറയാന്‍ പറ്റുള്ളൂ എന്നാ രീതിയില്‍ ഇന്നത്തെ സിനിമകള്‍ മാറികഴിഞ്ഞു.. "കയ്യൊപ്പ്" എന്ന സിനിമയില്‍ ബാലചന്ദ്രനും പത്മയും തമ്മിലുള്ള പ്രണയം കുറെ കൂടി നന്നായിട്ടുണ്ട് , അവിടെ സംവിധായകന്‍ സാധാരണക്കാരുടെ ജീവിത ശൈലിയെ നന്നായി ഉപയോഗപെടുത്തി. (പത്മ കോഴികോട്ടെ വലിയ ബംഗ്ലാവിലാണ് താമസമെങ്കിലും).
പ്രമുഖ നഗരത്തില്‍ ഏറ്റവും മുകളില്‍ സ്വിമ്മിംഗ് പൂള്‍ ഉള്ള ഫ്ലാറ്റില്‍ താമസിക്കുന്നവര്‍, അനൂപ്‌ മേനോന്റെ ഗള്‍ഫിലെ ജീവിതം കാണിക്കുമ്പോള്‍ വിശാലമായ ഫ്ലാറ്റ്.. കൂടെ കൂടെ നാട്ടിലേക്ക് വരാവുന്ന ജോലി. എല്ലാം കൊണ്ടും അപ്പര്‍ ക്ലാസ്സിന്റെ ജീവിത ശയിലിയാണ് ബ്ലെസ്സി ഈ പ്രമേയം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്,
സ്വന്തം ഭാര്യയെ പൂര്‍വകാല ഭര്‍ത്താവു ഇഷ്ടപെടുന്നുന്ടെന്നു മനസ്സിലാക്കി അതിനെ അംഗീകരിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെത്, ഒരിക്കലും മാനസികമായി പറ്റാത്ത കാര്യം അവതരിപ്പിക്കുന്നതിനായി മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഫിലോസഫി പ്രൊഫസര്‍ ആക്കി. അതായതു ഒരു ഫിലോസഫിക്കാരന് മാത്രമേ (മറ്റുള്ളവരെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍) ഇത്തരത്തിലുള്ള ഒരു അവസ്ഥയെ അംഗീകരിക്കാന്‍ പറ്റുകയുള്ളൂ. ഈ ഫിലോസഫിക്കാരന്‍ തളര്‍ച്ച ഉള്ളവനായിരിക്കണം മാത്രമല്ല  ഒരിക്കലും എഴുനേല്‍ക്കാന്‍ പറ്റില്ല എന്നുള്ള ബോധവും ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഭാര്യയോടുള്ള പ്രണയത്തെ അന്ഗീകരിക്കാം.
പ്രണയം കണ്ടതിനു ശേഷം എനിക്ക് തോന്നിയത് കുറിച്ചെന്നു  മാത്രം  ക്ഷമിക്കുമല്ലോ....