Thursday 23 August 2012

ഇതേ ഇതാണ് പത്ര പ്രവര്‍ത്തനം


പിറവം റയില്‍വേ ട്രാക്കില്‍ വെച്ച ബോംബിനെ കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ നല്‍കിയ വാര്‍ത്ത. ഇതാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. പത്ര ഓഫീസില്‍ ഇരുന്നു മൊബൈലില്‍ കൂടി കിട്ടിയ അറിവിനെ പകര്‍ത്തുന്ന ഇക്കൂട്ടരെ വിശ്വസിക്കാന്‍ കഴിയുമോ...

ചിലര്‍ക്ക് കിട്ടിയ നമ്പര്‍ ബൈക്കിന്റെ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് ഓട്ടോറിക്ഷയുടെ ആണ്, പിടിക്കപെട്ട ആള്‍ തോമസ്സാണോ , ജോസ്സഫാണോ, ജോര്‍ജ്ജാണോ, ആരാണ്.

ഒരു പക്ഷെ ആ ബോംബു കണ്ടെത്തി നിര്‍വീര്യമാക്കിയതിലെ നിരാശയായിരിക്കും ഇതിനു കാരണമെന്ന് കരുതുന്നു. അതെങ്ങാനും പോട്ടിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന സെന്‍സേഷണല്‍ ന്യൂസിന്റെ ചാകര നഷ്ടപെട്ടതിലെ വൈക്ലബ്യം അല്ലാതെന്ത്......


ബൈക്കിന്റെ ഉടമയായ ഇടയ്‌ക്കാട്ടുവയല്‍ സ്വദേശി തോമസിനെ ചോദ്യം ചെയ്തു വരുന്നു.

എറണാകുളം ഇടയ്‌ക്കാട്ടുവയല്‍ സ്വദേശി ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള ഓട്ടോറിക്ഷയുടെ നമ്പറും കോട്ടയം സ്വദേശിയായ ഒരാളുടെ മേല്‍വിലാസവും ബോക്‌സില്‍ കണ്ടെത്തി. ജോസഫിനെ പോലീസ്‌ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു.

 
എടക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കുന്നപ്പള്ളി നിരപ്പേല്‍ തോമസിനെയാണ് ചോദ്യംചെയ്തത്. ബോംബ് കണ്ടെത്തിയ ചോറ്റുപാത്രത്തില്‍ നാല് തകിടുണ്ടായിരുന്നു. ഇവയില്‍ ഒന്നില്‍ ഇദ്ദേഹത്തിന്റെ പേരും ഒരു വാഹനത്തിന്റെ നമ്പറുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. സംഭവത്തില്‍ ഇദ്ദേഹത്തിന് പങ്കില്ലെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ടു ത്രിപ്പൂണിത്തറ സ്വദേശി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്തു.

CS¯phb kztZin tXmaknsâ t]cnepÅ sI.F 03 8403 Hmt«mdn£bpsS \¼À tNmäp]m{X¯n\pÅnÂ\n¶p t]menkv IsWvSSp¯p. CtX¯pSÀ¶v Cu Hmt«mdn£ HmSn¡p¶ tXmaknsâ aI³ tPmk^ns\ t]menkv IkväUnbnseSp¯p.

പാത്രത്തില്‍ എഴുതിയിരുന്ന പേരിന്റെ ഉടമയായ കൈപ്പട്ടൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇരുപത്താറുകാരനായ ഇയാള്‍ ലോറി ഡ്രൈവറാണ്. സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ടു വട്ടപ്പാറകുന്നപള്ളി നിരപ്പേല്‍ തോമസിനെ (26) പോലീസ് കസ്റ്റടിയില്‍ എടുത്തു. ബോംബു വെച്ചിരുന്ന പാത്രത്തിന്റെ പുറത്തുണ്ടായിരുന്ന പേരും പാത്രത്തിനുള്ളില്‍ നിന്ന് ലഭിച്ച ഒരു നമ്പര്‍ പ്ലേറ്റിലെ വണ്ടി നമ്പരും വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്‌.


ശുഭം