Thursday, 23 August 2012

ഇതേ ഇതാണ് പത്ര പ്രവര്‍ത്തനം


പിറവം റയില്‍വേ ട്രാക്കില്‍ വെച്ച ബോംബിനെ കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ നല്‍കിയ വാര്‍ത്ത. ഇതാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. പത്ര ഓഫീസില്‍ ഇരുന്നു മൊബൈലില്‍ കൂടി കിട്ടിയ അറിവിനെ പകര്‍ത്തുന്ന ഇക്കൂട്ടരെ വിശ്വസിക്കാന്‍ കഴിയുമോ...

ചിലര്‍ക്ക് കിട്ടിയ നമ്പര്‍ ബൈക്കിന്റെ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് ഓട്ടോറിക്ഷയുടെ ആണ്, പിടിക്കപെട്ട ആള്‍ തോമസ്സാണോ , ജോസ്സഫാണോ, ജോര്‍ജ്ജാണോ, ആരാണ്.

ഒരു പക്ഷെ ആ ബോംബു കണ്ടെത്തി നിര്‍വീര്യമാക്കിയതിലെ നിരാശയായിരിക്കും ഇതിനു കാരണമെന്ന് കരുതുന്നു. അതെങ്ങാനും പോട്ടിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന സെന്‍സേഷണല്‍ ന്യൂസിന്റെ ചാകര നഷ്ടപെട്ടതിലെ വൈക്ലബ്യം അല്ലാതെന്ത്......


ബൈക്കിന്റെ ഉടമയായ ഇടയ്‌ക്കാട്ടുവയല്‍ സ്വദേശി തോമസിനെ ചോദ്യം ചെയ്തു വരുന്നു.

എറണാകുളം ഇടയ്‌ക്കാട്ടുവയല്‍ സ്വദേശി ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള ഓട്ടോറിക്ഷയുടെ നമ്പറും കോട്ടയം സ്വദേശിയായ ഒരാളുടെ മേല്‍വിലാസവും ബോക്‌സില്‍ കണ്ടെത്തി. ജോസഫിനെ പോലീസ്‌ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു.

 
എടക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കുന്നപ്പള്ളി നിരപ്പേല്‍ തോമസിനെയാണ് ചോദ്യംചെയ്തത്. ബോംബ് കണ്ടെത്തിയ ചോറ്റുപാത്രത്തില്‍ നാല് തകിടുണ്ടായിരുന്നു. ഇവയില്‍ ഒന്നില്‍ ഇദ്ദേഹത്തിന്റെ പേരും ഒരു വാഹനത്തിന്റെ നമ്പറുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. സംഭവത്തില്‍ ഇദ്ദേഹത്തിന് പങ്കില്ലെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ടു ത്രിപ്പൂണിത്തറ സ്വദേശി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്തു.

CS¯phb kztZin tXmaknsâ t]cnepÅ sI.F 03 8403 Hmt«mdn£bpsS \¼À tNmäp]m{X¯n\pÅnÂ\n¶p t]menkv IsWvSSp¯p. CtX¯pSÀ¶v Cu Hmt«mdn£ HmSn¡p¶ tXmaknsâ aI³ tPmk^ns\ t]menkv IkväUnbnseSp¯p.

പാത്രത്തില്‍ എഴുതിയിരുന്ന പേരിന്റെ ഉടമയായ കൈപ്പട്ടൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇരുപത്താറുകാരനായ ഇയാള്‍ ലോറി ഡ്രൈവറാണ്. സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ടു വട്ടപ്പാറകുന്നപള്ളി നിരപ്പേല്‍ തോമസിനെ (26) പോലീസ് കസ്റ്റടിയില്‍ എടുത്തു. ബോംബു വെച്ചിരുന്ന പാത്രത്തിന്റെ പുറത്തുണ്ടായിരുന്ന പേരും പാത്രത്തിനുള്ളില്‍ നിന്ന് ലഭിച്ച ഒരു നമ്പര്‍ പ്ലേറ്റിലെ വണ്ടി നമ്പരും വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്‌.


ശുഭം

23 comments:

 1. ലിങ്ക് വരികളില്‍ തന്നെ കൊടുക്കാന്‍ പറ്റുമല്ലോ?? (http://www.thejasnews.com/#7680) ഇങ്ങനെ കൊടുക്കേണ്ടതില്ല!!

  ReplyDelete
  Replies
  1. ഇനി ശ്രമിക്കാം , നന്ദി ഒപ്പം ഓണാശംസകളും

   Delete
 2. എല്ലാരും ഒരേപോല്‍ വാര്‍ത്ത കൊടുത്താല്‍ പിന്നെ പല പത്രമെന്തിനാന്ന് അവര്‍ വിചാരിച്ച് കാണും

  പത്രത്തിനും വേണ്ടെ ഒരു വെറൈറ്റി

  ReplyDelete
  Replies
  1. ഇന്നുമുണ്ട് ഈ വെറൈറ്റി, മനോരമ പത്രത്തില്‍ സെന്തിലിനു ഏഴു സിം ആണെന്കില്‍ അവരുടെ ന്യൂസില്‍ ഒമ്പത് സിം ആണ്.

   Delete
 3. ഹ ഹ ഹ ഹ അഭിനന്ദനങ്ങള്‍ ഈ തുറന്നു കാട്ടലില്‍ .......

  ഓണാശംസകള്‍ കൂടുക്കാരി ......@ PUNYAVAALAN

  ReplyDelete
 4. പല പ്രധാന സംഭവങ്ങളും നടക്കുമ്പോൾ മാധ്യമ പ്രവർത്തകരെ എല്ലാവരെയും ഒന്നും ആ ഭാഗത്ത് കണ്ടില്ലെങ്കിലും വാർത്ത വരും. അത് കാണുമ്പോൾ യഥാർത്ഥ സംഭവത്തിനു ദൃസാക്ഷിയായ നമുക്കുതന്നെ ഒരു കൻഫ്യൂഷൻ വരും. അപ്പോൾ നമ്മൾ കണ്ടത് സ്വപ്നമായിരുന്നോ എന്ന്. മാധ്യമങ്ങളിൽ വരുന്ന വാർത്തയ്ക്കാണല്ലോ ആധികാരികത. ദൃദ്സാക്ഷികളാകുന്ന സാധാരണക്കാരന് എന്തുവില? ഓരോ വാർത്തകളും ഓരോ ചരിത്ര സംഭവങ്ങളാണ്. വാർത്തകളെ വളച്ചൊടിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനു സമാനമാണ്.

  ReplyDelete
  Replies
  1. സര്‍, വന്നതിലും വായിച്ചതിലും സന്തോഷം, രാവിലെ ഓണ് ലൈന്‍ നോക്കിയപ്പോള്‍ കണ്ട കല്ലുകടി ഒന്ന് പകര്ത്തി യതാണ്. ഓണാശംസകള്‍

   Delete
 5. സെന്‍സേഷണല്‍ ന്യൂസിന്‍റെ ചാകര നഷ്ടപെട്ടതിലെ വൈക്ലബ്യം തീര്‍ച്ചയായും ഉണ്ടായിരിക്കും.
  പ്രതിയെ പെട്ടെന്ന് പിടിക്കപ്പെട്ടതുകൊണ്ട് കുറേ നിരപരാധികള്‍ രക്ഷപ്പെട്ടു അല്ലെങ്കില്‍, അന്വേഷണമെന്നു പറഞ്ഞു പോലീസ് ഒന്ന് ഓണാഘോഷം നടത്തിയേനെ.
  ഓണാശംസകള്‍.

  ReplyDelete
 6. പത്രങ്ങൾ വായിച്ചു വിശ്വസിച്ചാൽ നാമെവിടെയെത്തും എന്ന് വ്യക്തം.
  നന്നായി കുറിപ്പ്‌.
  ഓണാശംസകൾ.

  ReplyDelete
 7. വാര്‍ത്തകള്‍ ഇവിടേയും വായിക്കാം അല്ലെ? ബട്ട് ഹു ഈസ് ദിസ് ബ്ലോഗര്‍...?

  ReplyDelete
  Replies
  1. സര്‍, നന്മയുടെയും സമൃദ്ധിയുടേയും ഓണാശംസകള്‍

   Delete
 8. ജ്വാലാ, പോസ്റ്റ്‌ വായിച്ച് ചിരിച്ചു..കാലികാല പത്രങ്ങള്‍....

  ഇന്നത്തെ മനോരമ പത്രത്തില്‍, എറണാകുളം എഡിഷനിലെ നാട്ടുവിശേഷത്തില്‍ രസകരമായ ഒരു വാര്‍ത്ത ഉണ്ട്...
  കൊച്ചി മെട്രോ റെയില്‍ 550 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ആണ് പണി കഴിപ്പിക്കുന്നത് എന്നാണവര്‍ പറയുന്നത്.

  വാര്‍ത്ത ദേ ഇവിടെ ഉണ്ട്...

  ReplyDelete
 9. നന്നായിട്ടുണ്ട്.. പത്രങ്ങള്‍ ഊഹാപോഹങ്ങളുടെ പിന്നലെയല്ലേ.. ഇങ്ങനെ തെളിവുകള്‍ നിരത്തി തന്നെ വിശദമാക്കിയത് ഏറെ നന്നായി . അഭിനന്ദനങ്ങള്‍

  ReplyDelete
 10. സംഭവ സ്ഥലത്തുനിന്ന് ഒന്നൊന്നര വിളിപ്പാടകലെയാണ് ഇയ്യുള്ളവന്റെ വീട്..! ശരിക്കും പേടിയായിരുന്നു കുറേ ദിവസത്തേക്ക്!. ബോംബു പൊട്ടുമോ എന്ന ഭയമല്ലായിരുന്നു അത്. എന്റെ ഗ്രാമത്തിന്റെ നിഷ്കളങ്കതയേയും കഴുകന്മാര്‍ റാഞ്ചുന്നോ..എന്ന പേടി..!

  നന്നായി ഈ തുറന്നു കാട്ടല്‍..!
  ശരിയായ വാര്‍ത്ത അറിയാന്‍ ഏതുപത്രം നോക്കണമെന്ന ശങ്ക മാത്രം ബാക്കിയായി..!
  ആശംസകളോടെ..പുലരി

  ReplyDelete
 11. ലിങ്കുകള്‍ ചിലത് ഡിലീറ്റ് ചെയ്യപെട്ടിരിക്കുന്നു... സ്ക്രീന്‍ ഷോട്ട് എടുത്തു ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ...

  വ്യത്യസ്ഥത ഇഷ്ടപെടുന്ന ഈ കാലത്ത് മാധ്യമ പ്രവര്‍ത്തകരും അതാവും ചെയ്തത്..... വ്യത്യസ്തമായ വാര്‍ത്ത ;) ആശംസകള്‍

  ReplyDelete
 12. ജ്വാല; പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.ബ്ലോഗ് നന്നായിരിക്കുന്നു.ആശംസകള്‍.

  ReplyDelete
 13. നന്നായിട്ടുണ്ട്...ആശംസകള്‍...!

  ReplyDelete
 14. ഈ പത്രത്തിലൊന്നും വലിയ കാര്യമില്ലല്ലേ.. വെറുതെയല്ലാ ഞാനീ ശീലം പണ്ടേ ഉപേക്ഷിച്ചത്

  ReplyDelete
 15. താങ്കളെ CID ആയി നിയമിക്കാന്‍ സാധ്യത ഉണ്ട് കേട്ടോ
  അത്രക്കും ഉള്ളുകള്ളികള്‍ തേടിയുള്ള അന്വേഷണം
  (ദിവസവും അഞ്ചു പത്രങ്ങള്‍ വായിക്കുന്നവരെ തീര്‍ച്ചയായും മാനസികരോഗ വിദഗ്ധനെ കാണിക്കണം)

  ReplyDelete
 16. ഇതൊക്കെയാണ് ഇപ്പഴത്തെ പത്ര പ്രവര്‍ത്തനം

  ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.