Saturday, 9 June 2012

ഭരണം

ഇനി പത്തു നാള്‍ കൂടി ഉള്ളൂന്ന് ഓര്‍ക്കണം, ചന്ദ്രികയുടെ വാക്കുളിലെ പരിഭവം രഘുവിന് മനസ്സിലായി,
നിങ്ങള്‍ വരണേനു മുമ്പ് എന്തെക്കെ ആരുന്നു വാഗ്ദാനങ്ങള്‍, എന്നിട്ടിപ്പോ. രണ്ടു മാസം അങ്ങ് ത്തീരാറായീന്നു വല്ല വിചാരോം ഉണ്ടോ. എന്റെ കാര്യം പോട്ടെ, ആ മൂത്തവന്‍ ഉണ്ടല്ലോ കമ്പ്യൂട്ടര്‍ ക്ലാസ്സ്ന്നു പറഞ്ഞു പോകുന്നത് എങ്ങോട്ടേക്കാന്നു നിങ്ങക്ക് അറിയോ, നിങ്ങള്‍ അവധീം കഴിഞ്ഞു ദുബായിലോട്ടു പോയാ പിന്നെ ഞാനിവിടെ കിടന്നു ചക്ര ശ്വാസം വലിക്കും,
നീ കെടന്നു തൊള്ള തോറക്കാതെ, ഇതൊക്കെ എനിക്കറിയില്ലേ,...എല്ലാം നേരെയാവുന്നെ,
നേരെയാവും ..ആശേടെ കാര്യം  പറഞ്ഞിട്ടിപ്പോ മൂന്നു മാസായി, അപ്പൊ എന്തെക്കെ ആയിരുന്നു....ഞാന്‍ അങ്ങോട്ട്‌ വരെട്ടെ.. എല്ലാം ശരിയാക്കാം, രണ്ടു മാസം സമയമില്ലേ..നീ ഒന്നടങ്ങ്... എന്നിട്ടിപ്പോ ...ഞാന്‍ നിങ്ങടെ വരവും കാത്തിരിക്കാരുന്നു...മക്കൊളക്കെ ഓരോന്നും ഓരോ വഴിക്കാ. അടയ്ക്ക ആരുന്നേ മടി വെക്കാരുന്നു,, ഇപ്പൊ അതാ സ്ഥിതി..
പാരാധീനം പറഞ്ഞു കരയുന്ന ചന്ദ്രികേടെ  മുഖത്തേക്ക് രഘു തലയുയര്‍ത്തി നോക്കി. ആറേഴു പിള്ളേരുള്ളത് ഓരോന്ന് ഓരോ രീതിയില്‍..പോരാത്തതിന് നാട്ടാരുടെ കുറ്റം പറച്ചിലും ,കുട്ടികള്‍ ഒരുപാടുള്ളതോണ്ടാ ബസ്സില്‍ സീറ്റു കിട്ടാത്തതെന്നു അങ്ങേലെ അവറാന്‍ എപ്പോഴും പറയും....അതില്‍ ഇപ്പൊ അങ്ങേര്ക്കെന്താ..അയാളുടെ ചിന്തകള്‍ കാട് കയറി.
നിങ്ങള്‍ ഇത് വല്ലതും കേക്കണോണ്ടോ..ചന്ദ്രികയുടെ ശംബ്ദം കനത്തു.
ങ്ഹാ..അതെക്കെ പോട്ടെ ഇപ്പൊ എന്താ പ്രശ്നം..രഘു ചന്ദ്രികയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
മനുഷ്യാ. നിങ്ങളോട് ഓരോന്നും ഞാന്‍ അക്കമിട്ടു പറഞ്ഞതല്ലേ. എന്നിട്ട് അവധിക്കു വന്നപ്പോ അതെക്കെ അങ്ങ് വിഴുങ്ങിയോ..
നീ നിന്ന് തിളക്കാതെ കാര്യം പറ എന്റെ ചന്ദ്രേ..
എന്നാ കേട്ടോ .. കേശവന് കംപ്യുട്ടെറില്‍ വേറെ എന്തൊക്കെയോ പഠിക്കണമെന്ന്..അത് പഠിച്ചില്ലെങ്കി ജീവിതം കട്ടപോകയാന്നാ അവന്‍ പറേണെ..പിന്നെ രാമന്‍കുട്ടിയെ കോളേജീന്നു പൊറത്താക്കി..കാന്റീനി വാങ്ങുന്ന വഴുതന അവന്‍ പറഞ്ഞ കടേന്നല്ലന്നും പറഞ്ഞു സമരം നടത്തീനാ അവനെ പോറത്താക്കിയെ.
അശേടെ കാര്യം അറിയാല്ലോ, അവക്ക് പായിക്കോട്ടെ മോയ്ദീനെ കേട്ടണോന്നു, അല്ലെ ചാടി ചാവുന്നു അന്ത്യ ശാസനവും..മോയ്ദീനാണെ ഓന്റെ മതത്തിലോട്ടു ആളെ ചേര്‍ക്കുന്ന ഏതോ ഒരു ജിഹാദിയും..
ഇപ്പൊ ശരിയാക്കാം.. നീ ഒന്നടങ്ങ്‌.
നിങ്ങലെന്താപ്പാ കുതിരവട്ടം പപ്പു പറയണ പോലെ .....പിന്നെ ഗോപിക്കാണേ ദേഹം മൊത്തം ചൊറിയാ, അവനെ എവിടെങ്കിലും ഒന്ന് കൊണ്ട് കാണിക്കണം...അതെങ്ങനാ മഴ തൊടങ്ങിയാ പിന്നെ എന്തെക്കെ രോഗങ്ങളാ
"അച്ഛാ അച്ഛാ എനിക്ക് ഐസ്ക്രീം വേണം"... ചിന്നു ചിണുങ്ങി കൊണ്ട് അങ്ങോട്ടേക്ക് വന്നു...
എന്റെ പോന്നോള്‍ക്ക് തരാന്നെ...എടാ അപ്പു... മോനെ ഇങ്ങോട്ടൊന്നു വന്നെ..
മഴയത്ത് കളിച്ചു കൊണ്ടിരുന്ന അപ്പു ദേഹം മുഴുവന്‍ ചെളിയുമായി അങ്ങോട്ടേക്ക് ഓടി വന്നു.
ദാ..ആ .അലിയാര്‍ കക്കാന്‍റെ ബേക്കറിന്നു രണ്ടു ഐസ്ക്രീം വാങ്ങി ഒന്ന്  മോക്കും കൊട്..ഒരെണ്ണം നീയുമെടുത്തോ..
കേട്ട പാടെ അവന്‍ ഗിയര് മാറി നിന്ന നില്‍പ്പില്‍ റിവേര്‍സെടുത്തു പുറത്തേക്കോടി.കാശ് എന്റെ പറ്റിലോട്ടെഴുതാന്‍ പറ...ഓര്‍ഡരും എടുത്തു പുറത്തേക്കൊടുന്ന അപ്പുവിനോടായി രഘു പറഞ്ഞു.
അല്ല നിങ്ങക്ക് എന്തിന്റെ സൂക്കേഡാ. ഈ മഴയത്താ ഐസ്ക്രീം...വല്ല ദീനോം വന്നാ,... എന്റെ ഗുരുവായൂരപ്പാ,
പിള്ളേര് കഴിക്കട്ടന്നെ...നീ ഒന്നിങ്ങു വന്നെ,.
എന്തൂട്ടാ ഇപ്പൊ
ആ കതകൊന്നടച്ചേ..അപ്പൊ നീ എന്താ പറഞ്ഞെ.. ഇനി പത്തു ദിവസോം കൂടി ഉള്ളോന്നോ..അത് നീയായിട്ടു കൊളാക്കരുത്.. ബാന്നേ...
രഘു ചന്ദ്രികയെ വാരിഎടുത്തു കട്ടിലിലേക്ക് ഇട്ടു. പരാധി കടലാസ്സുകള്‍ വലിച്ചെറിഞ്ഞു ചന്ദ്രിക രഘുവിനോടൊപ്പം കട്ടിലിലേക്കമര്‍ന്നു. അങ്ങനെ അവര്‍ക്കിടയില്‍ എന്നത്തേയും പോലെ ഒരവധി ദിവസവും കൂടി കടന്നു പോയി.
(ശുഭം)

20 comments:

 1. രണ്ടുമാസം പെട്ടന്ന് പോകും.ഇനി പത്തു നാളുകള്‍ കൂടി മാത്രം. പരാതിയും പരിഭവവും പറഞ്ഞുതീര്‍ക്കാന്‍ സമയമില്ല. ചില അക്ഷരത്തെറ്റുകള്‍ കണ്ടത്‌ ഒഴിച്ചാല്‍ മറ്റു കുഴപ്പം ഒന്നുമില്ല. നല്ല കഥ . ആശംസകള്‍

  ReplyDelete
  Replies
  1. ഇവിടെ വന്നതില്‍ സന്തോഷം

   ശരിക്കും പറഞ്ഞാ അത് ടൈപ്പ് ചെയ്തപ്പോഴുള്ള അക്ഷര തെറ്റൊന്നുമല്ല. മലയാളത്തില്‍ ഒരു സ്പെല്‍ ചെക്ക്‌ ടൂള്‍ ഉണ്ടായിരുനെങ്കില്‍

   Delete
 2. കൊള്ളാം ...ആശംസകള്‍ ....!

  ReplyDelete
  Replies
  1. വന്നതിലും വായിച്ചതിലും സന്തോഷം

   Delete
 3. ഹ ഹ ഹ ജ്വാലാ ആദ്യ ഭാഗം പുണ്യാളനോരുപാട് ഇഷ്ടമായി ...

  ഇത്രയൊക്കെ പീഡനം സഹിക്കാന്‍ ആവതോണ്ടാവും ആരും ഗള്‍ഫില്‍ പോയാ പുരുഷ കേസരികള്‍ ഒന്നും നാട്ടിലേയ്ക്കു വരാന്‍ ഭയക്കുന്നെ .....

  എന്തൊകെ പ്രോബ്ലസ് ആണ് ചന്ദ്രികയുടെയും രഘുവിന്റെയും ജീവിതത്തില്‍ ....

  എഴുത്ത് നന്നായി വരുന്നു. വീണ്ടും തുടരുക ഈ യാത്ര. ഭാവുകങ്ങള്‍

  ReplyDelete
 4. നല്ല കഥ. ജീവിതത്തിന്റെ ഒരു ഒരു നേര്‍ക്കാഴ്ച. അവസാന ഭാഗം വായിച്ചപ്പോള്‍ അവധിക്ക് പോകാന്‍ ധൃതിയായി.

  ReplyDelete
 5. മോറല്‍ ഓഫ് ദ് സ്റ്റോറി ഈസ്: പരാതികള്‍ ഒഴിവാക്കൂ, ജീവിതം സുഖകരമാക്കൂ...

  കൊള്ളാം കേട്ടോ

  ReplyDelete
 6. കഥ കലക്കി... ആട്ടെ, അവര്‍ക്കെത്ര മക്കളാ? എണ്ണാന്‍ വയ്യാ!

  ReplyDelete
 7. അജിത്‌ സാറിന്റെ കമന്റിന്റെ കീഴെ എന്റെ ഒരൊപ്പ്..
  നന്നായി എഴുതീട്ടോ.. ഒന്ന് കൂടി മുറുക്കാം... ജീവിതവുമായി തൊട്ടു നില്‍ക്കുന്നു.

  ReplyDelete
 8. ആദ്യ പകുതി വരെ വളരെ ഇഷ്ടമായി. ഒരു ഗള്‍ഫുകാരന്റെ വീട്ടിലെ പരിഭവക്കടല്‍ നന്നായി ചിത്രീകരിച്ചു. പിന്നെ ബാക്കി ഭാഗം കഥ പെട്ടെന്ന് തീര്‍ക്കാനുള്ള ഒരു വ്യഗ്രതയില്‍ പെട്ടെന്ന് എഴുതി തീര്‍ത്ത പോലെ തോന്നി..എങ്കിലും വളരെ രസകരമായി തന്നെ എഴുതിയിരിക്കുന്നു. തമാശ രൂപേണ പറഞ്ഞെങ്കിലും പച്ചയായ ഒരു ജീവിതം തുറന്നു കാട്ടാന്‍ പറ്റിയിരിക്കുന്നു. ആശംസകള്‍..

  ReplyDelete
 9. എഴുത്ത് ഇഷ്ട്ടായി.
  നല്ല രസമുള്ള വെക്കേഷന്‍..!

  ആശംസകള്‍ നേരുന്നു
  സസ്നേഹം..പുലരി

  ReplyDelete
 10. രസകരമായിത്തന്നെ എഴുതി..
  സംഭാഷണ ശൈലിയിലുള്ള അവതരണം വേറിട്ടതായി..
  ആശംസകള്‍..

  ReplyDelete
 11. പരിഭവം പറച്ചിൽ ഇഷ്ടപ്പെട്ട്

  ReplyDelete
 12. പ്രിയ സുഹൃത്തേ...

  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.

  Admin,
  Malayalam Bloggers.

  https://www.facebook.com/groups/malayalamblogwriters/doc/302918926471558/

  ReplyDelete
 13. നല്ല രസകരമായി എഴുതി.... ആശംസകൾ...

  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.

  Admin,
  Malayalam Bloggers.

  https://www.facebook.com/groups/malayalamblogwriters/doc/302918926471558/

  ReplyDelete
 14. പ്രിയപ്പെട്ട ജ്വാല,

  സുപ്രഭാതം !

  വളരെ ലളിതമായി പരാതികെട്ടുകള്‍ കാറ്റത്തു പറത്തി,ഒരവധി ദിവസം ആഘോഷിച്ച ഒരു പ്രവാസിയുടെ ജീവിതം രസകരമായി പറഞ്ഞു !

  ദയവായി അക്ഷര തെറ്റുകള്‍ തിരുത്തുക.

  സസ്നേഹം,

  അനു

  ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.