Monday 16 April 2012

പാപത്തിന്റെ ശമ്പളം.

നേരം കൊറേ... ആയി. ഗള്‍ഫിലുള്ള ഭര്‍ത്താവിനോട് കത്തി വെച്ചുകൊണ്ടിരിക്കുന്ന  റസിയയ്ക്ക് മീനാക്ഷി മുന്നറിയിപ്പ് കൊടുത്തു. അവള്‍ അത് കാര്യമാക്കാതെ സംസാരം തുടര്ന്നു.

ഓഫീസ് വിട്ടു ഹോസ്റ്റലില്‍ എത്തിയാലുടനെ തന്നെ നെറ്റിലൂടെ കാണുന്നവരാണ്..എന്നിട്ടാണ് ഓഫീസ് ഫോണിലൂടെയുള്ള ഈ കസര്‍ത്ത്. മീനാക്ഷി  പിറുപിറുത്തു.

ഓഫീസില്‍ ISD സൗകര്യം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്പനി ആവശ്യത്തിനല്ലാതെ മീനാക്ഷി ആരെയും വിളിച്ചിട്ടില്ല . അതില്‍ നിന്നും അവളെ പിന്നോട്ട് വലിക്കുന്നത് മാസാവസാനം വരുന്ന ബില്ലാണ്. ആരെയും കളിപ്പിക്കാന്‍ കഴിയില്ല, വിളിച്ച നമ്പരും സമയവും എല്ലാം കൃത്യമായി രേഖപെടുത്തിയ ബില്ലാണ് അത്. വിളിച്ച കാളിനു തുല്യമായ പൈസ ശമ്പളത്തില്‍ നിന്ന് പിടിച്ചാലോ ,,

"മതി നിറുത്ത്.. ഇപ്പം ഈ കിട്ടുന്ന സൗകര്യം നീ ആയി ഇല്ലാതാക്കുമോ?"

മീനാക്ഷിയുടെ ശബ്ദത്തിനു അല്പം കനം ഉണ്ടായിരുന്നു.

"ഒന്നും ഉണ്ടാവില്ലടീ..."

"എന്ന് വെച്ച് പത്തും ഇരുപതും മിനിട്ടാണോ.. അതും ഗള്‍ഫിലോട്ടു... ബില്ല് വരുമ്പോ നീ ചക്ര ശ്വാസം വലിക്കും."

"അങ്ങെനെ ഒന്നും പേടിക്കണ്ട... നമ്മള്‍ക്ക് വിളിക്കാനായി കമ്പനി തന്നതാണ് ഈ ഫോണ്.  ബില്ലൊക്കെ കമ്പനി അടച്ചോളും. അല്ലെങ്കില്‍ തന്നെ നമ്മള്‍ എന്തിനാ ഇതെക്കെ തിരക്കുന്നത്".

മീനാക്ഷിക്ക് ആ മറുപടി അത്രയ്ക്ക് അങ്ങ് പിടിച്ചില്ല.   "ശമ്പളത്തില്‍ പിടിത്തം വീഴുമ്പം കരയരുത്"...

"പിടിത്തം.. മണ്ണാങ്കട്ട... അങ്ങനെയെങ്കില്‍ അവെരെന്തിനാ ISD ഇങ്ങനെ തുറന്നു വെച്ചിരിക്കുന്നത് .. അതങ്ങ്  ലോക്കിയാല്‍ പോരെ ..."

"അത്യാവശ്യം ഓഫീസ് കാര്യത്തിന് വിളിക്കാന്‍ വേണ്ടി ആയിരിക്കും" ...മീനാക്ഷി  തനിക്കു അറിയാവുന്ന രീതിയില്‍ പറഞ്ഞൊപ്പിച്ചു...

ആദ്യ ശമ്പളം കിട്ടാത്തതിനാല്‍ രണ്ടു പേര്‍ക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല.

പിടിത്തം ഉണ്ടാകുമെന്ന് മീനാക്ഷിയും   ഇല്ലെന്നു റസിയയുo     ഉറച്ചു വിശ്വസിച്ചു.. അവര്‍ ആദ്യ ശമ്പളത്തിനായി കാത്തിരുന്നു...





11 comments:

  1. അനുഭവംഗുരു എന്നല്ലെ?നല്ല ഒരു ബ്ലോഗ്. നല്ല കഥ.കാണാൻ വൈകി.മിനിറ്റീച്ചറുടെ ബ്ലോഗിൽ കൂടെയാണ് ഇവിടെ വന്നത്. പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ. ഇത്രവലിയ ബൂലോകം തപ്പി നടക്കുമ്പോൾ പലയിടത്തും എത്താൻ വൈകുന്നു. ഇതുപോലെയുള്ള പല നല്ല ബ്ലോഗുകളും കാണാതെ പോകുന്നു. ഇനി ഇടക്കിടെ വരാം..

    ReplyDelete
  2. അനുഭവംഗുരു എന്നല്ലെ?നല്ല ഒരു ബ്ലോഗ്. നല്ല കഥ.കാണാൻ വൈകി.മിനിറ്റീച്ചറുടെ ബ്ലോഗിൽ കൂടെയാണ് ഇവിടെ വന്നത്. പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ. ഇത്രവലിയ ബൂലോകം തപ്പി നടക്കുമ്പോൾ പലയിടത്തും എത്താൻ വൈകുന്നു. ഇതുപോലെയുള്ള പല നല്ല ബ്ലോഗുകളും കാണാതെ പോകുന്നു. ഇനി ഇടക്കിടെ വരാം..

    ReplyDelete
  3. ദിവസവും ഇരുപത് മിനിറ്റ് വിളിക്കുന്നുണ്ടോ ..?
    എന്നാ , മാസാവസാനം അങ്ങോട്ട്‌ കൊടുക്കാം

    ReplyDelete
  4. കാത്തിരിപ്പ് തുടരട്ടെ. ശമ്പളം സമയത്ത് കിട്ടിയില്ലെങ്കിലും ബില്‍ തക്ക സമയത്ത് തന്നെ വരുമായിരിക്കും അല്ലേ? നല്ല ഒരു കുഞ്ഞിക്കഥ. ആശംസകള്‍.

    ReplyDelete
  5. എന്നിട്ട് പിടുത്തം ഉണ്ടായൊ? :)

    ReplyDelete
  6. വെയിറ്റ് ആന്‍ഡ്‌ സീ


    താങ്ക്യൂ കുമാരേട്ടാ,

    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ,

    താങ്കളുടെ നര്‍മ്മ പോസ്റ്റുകള്‍ എല്ലാം ഒറ്റയടിക്ക് വായിച്ചു, കഴിഞ്ഞ മാസം,

    താങ്കളുടെ നര്‍മ്മ ഭാവനയുടെ മുമ്പില്‍ എന്റെ ആശംസകള്‍..

    ReplyDelete
  7. സുഹൃത്തിന്റെ ബ്ലോഗിലൂടെ ഇവിടെ എത്തി
    വീണ്ടും വരാം. ബില്ല് വന്നു പക്ഷെ പിടുത്തം നടന്നോ അതോ കാത്തിരിപ്പ്‌ തന്നെയോ
    എന്തായാലും ചുമതലാ ബോധം ഇല്ലാത്ത രസ്സിയമാരും അതിനു വിരുദ്ധമായ മീനാക്ഷിമാരും എല്ലായിടത്തും ഉണ്ട്
    നല്ല ആശയം
    നല്ലൊരു വായനാനുഭവം എന്ന് പറഞ്ഞു നിര്ത്തുന്നു
    വീണ്ടും വരാം
    പക്ഷെ follow button ചേര്‍ക്കുക
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  8. സാര്‍, വായനക്ക് നന്ദി, ഫോളോ ബട്ടണ്‍ ചേര്‍ത്തിട്ടുണ്ട് , ഇന്നാണ് അതിനെ കുറിച്ച് പഠിച്ചത്, ബ്ലോഗ്‌ ഡിസൈനിനെ കുറിച്ച് വലുതായൊന്നും അറിയില്ല,

    ReplyDelete
  9. ശമ്പളം കിട്ടിയോ..

    ReplyDelete
  10. jwaala something wrong with your follow button pl try again
    its taking me back to my dashboard. something wrong
    cancel it and do it again go to your design button from there you can do it
    All the best

    ReplyDelete
  11. നല്ല കുഞ്ഞിക്കഥ ജ്വാലാ... എന്നിട്ട് പിടുത്തം നടന്നോ, റ സിയക്ക് ശമ്പളം വല്ലതും കിട്ടിയോ...?
    വരാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കണേ... പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ അയക്കുമല്ലോ, എങ്കില്‍ ഇവിടെ എത്താന്‍ എളുപ്പമുണ്ടായിരുന്നു...

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.