Sunday 29 April 2012

ഉംറയും സൌദിയുടെ ഹുങ്കും

ഉംറ, ഹജ്ജ് എന്നത് എന്റെ അറിവില്‍ പെട്ടിടുത്തോളം ഇസ്ലാം മതത്തിലെ നിര്‍ബന്ധമാക്കപെട്ട ആരാധന കര്‍മ്മങ്ങളില്‍ പെട്ടതാണ്, (ഉപാധികളോടെ), ആയതിനാല്‍ ഈ കര്‍മ്മ നിര്‍വ്വഹണത്തിന്നായി സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന മക്കയില്‍ എത്തേണ്ടതാണ്. ആയതിനാല്‍ അതിനായി ആശ്രയിക്കേണ്ടത്‌ സൗദി അറേബ്യ അനുവദിക്കുന്ന വിസയും അവിടുത്തെ എയര്‍ പോര്ട്ടിനെയുമാണ്.

കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കെ ഉംറയ്ക്കായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ  അഹമ്മദ് ഗിസാവി എന്നാ ഈജിപ്ഷ്യന്‍ അഭിഭാഷകനെ സൗദി പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്, പ്രത്യക്ഷമായ കാരണം അനധികൃത മരുന്ന് കൈവശം വെച്ചതിനാണെന്ന് പറയുമ്പോള്‍ , അതല്ല അബ്ദുള്ള രാജാവിനെ അപമാനിച്ചു പ്രസ്താവന നടത്തിയതിനാണെന്ന് ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

അബ്ദുള്ള രാജാവിനെ അപമാനിക്കുന്നവര്‍ക്ക് ആ രാജ്യത്തിലേക്കുള്ള പ്രവേശനം തടയാം, അതിനുള്ള അവകാശവും അവര്‍ക്കുണ്ട്, എന്നാല്‍ മത പരമായി അനുശാസിക്കുന്ന ഒരു ആരാധനയ്ക്കായി വരുന്ന മറ്റു രാജ്യങ്ങളില്‍ ഉള്ളവരെ തടയാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം കൊടുത്തിരിക്കുന്നത്‌, അങ്ങനെയെങ്കില്‍ ഇതര രാഷ്ട്രങ്ങളില്‍ പെട്ട മുസ്ലീങ്ങള്‍ സൗദി ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ പ്രത്യേകിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലുള്ളവര്‍ക്ക്. അതായതു ലോക മുസ്ലീങ്ങള്‍ സൌദിക്ക് കീഴ്പെട്ടി ജീവിക്കണം എന്നോ.!!!!

പ്രതിഭ പാട്ടീലിന്റെ വിദേശ യാത്രയുമായി ബന്ധപെട്ടു കവലയില്‍ ഇരിക്കുന്ന സാധാരണക്കാരന്‍ പോലും വാചാലനാകുന്നത് കാണുമ്പൊള്‍ നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യത്തെ കുറിച്ച് അഭിമാനം തോന്നുന്നു.

സൌദിയിലെ ജയിലുകളില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ തടവുകാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചതാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സൗദി ഭരണകൂടത്തിനോട് ചെയ്ത വലിയ കുറ്റം.

ഈ വിഷയത്തെ കുറിച്ച് ആധികാരികമായി എഴുതാന്‍ പ്രഗല്‍ഭരായ ബ്ലോഗ്ഗര് മാര്‍ (പോയ വര്‍ഷത്തിലെ മികച്ച ബ്ലോഗ്ഗര്‍ പട്ടം കിട്ടിയതും കിട്ടാന്‍ സാധ്യത  ഉണ്ടായിരുന്നതുമായ )  നമ്മുക്കുള്ളപ്പോള്‍ ഈജിപ്തിലെ നവ വിപ്ലവങ്ങളെ മാറോടു ചേര്‍ത്ത് വെച്ച് അവരോടു അല്പം സ്നേഹാധരവ് ഉള്ളതിനാലും എഴുതിയതാണ് ഈ ചെറിയ കുറിപ്പ്.

ശുഭം.





18 comments:

  1. സത്യം വിളിച്ചു പറയുന്നവന്‍ എവിടെയും വേട്ടയാട പെടുകയാണ് ,

    സത്യത്തിനെ സത്യവാനെ എല്ലാവര്ക്കും പ്രിയം തനിക്ക് നേര അത് വിരല്‍ ചൂണ്ടുമ്പോ അപ്രിയം .... സൌദിടെ വല്യ വരുമാന മാര്‍ഗ്ഗം ആണല്ലോ ഹജ്‌ അതവര്‍ ഒഴുവാക്കും എന്നോ സൌജന്യം ആകുമെന്നോ നിയന്ദ്രണങ്ങള്‍ എടുത്തു കളയുമെന്നോ എന്നോ കരുതരുത് , ........ ഭാവുകങ്ങള്‍
    @ PUNYAVAALAN

    ReplyDelete
  2. നല്ല ലേഖനം. കുറച്ചു കൂടി വിശദമായ് ആധികാരികമായി എഴുതാമായിരുന്നു. ആശംസകള്‍ ..

    ReplyDelete
  3. ബ്ലൂ സ്ക്രീന്‍ ഒരു തരാം വൈറസ്‌ തന്നെയാണ്.എന്തായാലും ആവശ്യമുള്ള ഫയല്‍സ് ഇപ്പോളെ ബാക്കപ്പ് എടുത്തു വെക്കുന്നത് നല്ലതാണ്. ദാ ഈ ലിങ്കില്‍ പോയാല്‍ കൂടുതല്‍ അറിയാന്‍ പറ്റും.

    http://fixit.in/bluescreenofdeath.html

    ReplyDelete
    Replies
    1. ഷാഹിദ്,

      വളരെ നന്ദി, ഉപകാരപ്രദമായ ലിങ്ക് നല്‍കിയതിനു, ഇന്ന് തന്നെ ഞാന്‍ ബാക്ക് അപ് എടുത്തു വെക്കുന്നതാണ്.

      Delete
  4. ഒരാളെ അറസ്റ്റ് ചെയ്തതും അതിനെതിരെ ആയിരത്തോളം പേര്‍ പ്രതിഷേധ പ്രകടനം നടത്തി എംബസി പൂട്ടിച്ചതും സൌദിയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന പതിനായിരക്കണക്കായ ആ നാട്ടുകാരെ ബാധിക്കുമോ എന്നതാണ് അതെ നാട്ടിലെ ഒരു പ്രവാസി എന്ന നിലക്ക് വലിയ കാര്യമായി ചിന്തിക്കാന്‍ തോന്നുന്നതു....

    പ്രസക്തമായ വിഷയം എടുത്തിട്ടതിനു ഭാവുകങ്ങള്‍...

    ReplyDelete
    Replies
    1. പതിനായിര കണക്കിന് ആളുകള്‍ സൌദിയില്‍ ജോലി ചെയ്യുന്നുണ്ട് എങ്കിലും 8 കോടിയോളം വരുന്ന ഈജിപ്ത്യന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യെക്തിയെ ആണ് അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടിരിക്കുന്നത്,

      ആയിരക്കണക്കിന് ആളുകളുടെ പ്രധിഷേധം കൊണ്ട് എമ്പസ്സി പൂട്ടിയുട്ട്ന്ടെങ്കില്‍ ആ നാട്ടിലെ ഭരണകൂടത്തെ വരെ തൂത്തു എറിഞ്ഞവര്‍ ആണ് ഈജിപ്തിലെ യുവ ജനത,

      പ്രവാസ ലോകത്തെ ജീവിത മേഖലയെ ബാധിക്കും എന്നുള്ളതിനാല്‍ നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ നമുക്ക് കഴിയില്ല, എന്നാല്‍ മുല്ല പൂ വിപ്ലവത്തിലൂടെ ലോക ജനതയ്ക്ക് പുതിയ സന്ദേശങ്ങള്‍ നല്‍കിയ ഈജിപ്ത്യന്‍ ജനത അവരുടെ പ്രവാസികളെ കുറിച്ച് ആശങ്ക പെടുമെന്ന് തോന്നുനില്ല,

      ഇന്തോനേഷ്യ , ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വീട്ടു ജോലി വിസ നിര്‍ത്തിയിട്ടു എന്ത് സംഭവിച്ചു,, വീണ്ടും വിസ കൊടുത്തു തുടങ്ങി, മേലനങ്ങാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹം നാട്ടിലുല്ലെടുത്തോളം കാലം പ്രവസികളില്ലാതെ ഒരു ദിവസം മുന്നോട്ടു പോകാന്‍ കഴിയില്ല

      Delete
  5. ആദ്യമായി ആണ് ഇവിടെ എത്തുന്നത്
    വെത്യസ്തമായ ഒരു വിഷയം ആണ് പറഞ്ഞത്
    ഇതില്‍ നിങ്ങള്‍ ഒരു ഭാഗത്തെ മാത്രമേ കാണിടിട്ടു ഒള്ളൂ എന്ന് പറയാതെ വയ്യ

    ReplyDelete
  6. മക്ക മദീന എന്നതിനപ്പുറം ഇത് ഇവരുടെ രാജ്യമാണ് ഇവിടുത്തെ നിഴ്മങ്ങളും കാര്യങ്ങളും ഇവിടെ വന്നിരങ്ങേണ്ടാവര്‍ പാല്ലിക്ക പെട്ടെ ഒക്കൂ

    ReplyDelete
    Replies
    1. ഇവിടെ വന്നതിനു നന്ദി, ഇതിനെ കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിവില്ല , എന്നിരുന്നാലും ഉമ്രക്കു വരുന്ന ഒരു മറുനാടന്‍ വ്യെക്തിക്ക് , സൌദിയുടെ മനുഷ്യാവകാശ ലംഗനങ്ങളെ കുറിച്ചോ അല്ലെങ്കില്‍ അവരുടെ ഭരണ ദൂശ്യത്തെ കുറിച്ചോ ഒന്നും പറയാന്‍ പാടില്ല എന്നുള്ളത് ശരിയാണോ

      അത്തരം നിയമങ്ങളെ ആണ് ഞാന്‍ ഹുങ്ക് എന്ന് ഉദ്യേശിച്ചത്‌ , മക്കയും മദീനയും "വത്തിക്കാന്‍" പോലെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ സൌദിയുടെ നിയമങ്ങള്‍ ലോക മുസ്ളീ ങ്ങളുടെ മേല്‍ അടി ചെല്പ്പിക്കണ്ടി വരില്ലായിരുന്നു.

      Delete
  7. നല്ല ചിന്ത.ഇക്കാര്യം അറിയുന്നത് ഇപ്പോള്‍ ഇവിടെ വന്നപ്പോഴാണ്.
    അറബു വസന്തത്തെ സൌദി ഭരണകര്‍ത്താക്കള്‍ ഭയക്കുന്നുണ്ടാകണം.അല്ലേ.

    ReplyDelete
  8. valare arivu nalkunna post..... aashamsakal..... blogil puthiya post..... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane.........

    ReplyDelete
  9. """പ്രതിഭ പാട്ടീലിന്റെ വിദേശ യാത്രയുമായി ബന്ധപെട്ടു കവലയില്‍ ഇരിക്കുന്ന സാധാരണക്കാരന്‍ പോലും വാചാലനാകുന്നത് കാണുമ്പൊള്‍ നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യത്തെ കുറിച്ച് അഭിമാനം തോന്നുന്നു""

    ജ്വാല
    അതെ, കവലയില്‍ ഇരുന്നു വാചാലനായി ആമാശയം നിറക്കാം. അതാണ്‌ നമ്മുടെ സ്വാതന്ത്ര്യം ! പക്ഷെ ആ സ്വാതന്ത്ര്യം അങ്ങ് നേരിട്ടു ചെന്ന് പറഞ്ഞാല്‍ വിവരം അറിയും !! ദരിദ്ര കോടികളുടെ നികുതി പണമെടുത്തു ചിലവാക്കുമ്പോള്‍ കഞ്ഞി കൊടുത്തില്ലെങ്കിലും കവയില്‍ ഇരുന്നു സംസാരിക്കാനുള്ള ഈ വഴിയെങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നെന്തു ക്ഷേമം ! എന്തായാലും പട്ടിണി കിടന്നും, ഉടുമുണ്ടില്ലാതെയും, തെരുവില്‍ കിടന്നും, ദാരിദ്ര്യം കൊണ്ടു ആത്മഹത്യം ചെയ്യാനും, വിദ്യാഭ്യാസത്തിനു പൈസയില്ലാതിനാല്‍ ആത്മഹത്യ ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ഇതോടൊപ്പം കൂട്ടിവായിക്കുക. എന്തായാലും ഇറോം ശര്മിലേം, ഗുജറാത്‌, മാല്ഗോവ് സ്വാതന്ത്ര്യോം ഒന്നും സൌദീല്‍ ഉണ്ടാവില്ല. പിന്നെ, ഒന്നും കിട്ടീലെങ്കില്‍ ഈജിപ്ശ്യനെങ്കിലും പിടിച്ചു നമ്മുടെ സ്വാന്തന്ത്ര്യം പറയാം. ജനാധിപത്യോം തന്ന വിശപ്പ്‌ മാറ്റാന്‍ വേണ്ടി രാജാധിപത്യത്തില്‍ വന്നു കുടുംപതിന്റെയും കൂടി വിശപ്പകട്ടുന്ന സ്വാതന്ത്ര്യത്തില്‍ പാറ്റയിടണോ, ജ്വാല ! എന്തായാലും കുറെ ആളുകള്‍ ജീവിതം കളഞ്ഞു നാട്ടിലേക്കയക്കുന്ന ഗള്‍ഫ് പണം ഇല്ലായിരുന്നുവെങ്കില്‍ "ഈ കവല സ്വാതന്ത്ര്യം പുഴുങ്ങി" വിശപ്പ്‌ മാറ്റേണ്ടി വന്നേനെ !!
    സ്വാതന്ത്ര്യം സംസാരിക്കാന്‍ മാത്രമല്ല, ജീവിതത്തെ പച്ചപിടിപ്പിച്ചു ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കുന്നതിലാണ് ! അത്‌ സ്വന്തം രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക്‌ എത്രത്തോളം നല്‍കുന്നു എന്നതിലാണ് ഓരോ ഭരണാധികാരിയും ശ്രദ്ധിക്കേണ്ടത്. സൌദിക്കാര്‍ പ്രതികരിക്കട്ടെ ! മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പോകാതിരിക്കുകയാണ് ഭംഗി.

    പിന്നെ നമുക്ക് വിലപിക്കാന്‍ നമ്മുടെ നാട്ടില്‍ വേണ്ടോവോളം ഉണ്ട്. സൌദിയില്‍ പോയി ഈജിപ്ഷ്യന് വേണ്ടി ഇന്ത്യയിലെ കേരളത്തില്‍ നിന്നും മലയാളി വായ പൊലിക്കണോ !!
    ജ്വാലയുടെ ഒരു തമാശ ! ഓ അല്ല സ്വാതന്ത്ര്യം !!!
    നിറുത്തുന്നു...!

    sorry tto ! a brain storming !!

    ReplyDelete
    Replies
    1. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ എല്ലാ വികസിത രാജ്യങ്ങളിലും ഉണ്ട്. പിന്നെ ഇതെല്ലം തുടച്ചു മാറ്റാന്‍ ഒരു ഭരണ ത്തിനും കഴിയില്ല, കഴിഞ്ഞ ഇരുപതു വര്‍ഷത്തിനു മുമ്പുള്ള ഇന്ത്യഅല്ല ഇപ്പോള്‍ ഉള്ളത്, നൂറുകോടിയോളം വരുന്ന ജനതയ്ക്കിടയില്‍ സംഭവിക്കുന്ന പട്ടിണി മരണങ്ങളും മറ്റും (പട്ടിണി കിടന്നും, ഉടുമുണ്ടില്ലാതെയും, തെരുവില്‍ കിടന്നും, ദാരിദ്ര്യം കൊണ്ടു ആത്മഹത്യം ചെയ്യാനും,) ഒരു ശതമാനത്തില്‍ താഴെ ആണത്

      "പിന്നെ നമുക്ക് വിലപിക്കാന്‍ നമ്മുടെ നാട്ടില്‍ വേണ്ടോവോളം ഉണ്ട്. സൌദിയില്‍ പോയി ഈജിപ്ഷ്യന് വേണ്ടി ഇന്ത്യയിലെ കേരളത്തില്‍ നിന്നും മലയാളി വായ പൊലിക്കണോ !!"

      ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പഠിക്കുമ്പോള്‍ നമ്മുക്കറിയാം അതിനുവേണ്ടി ശബ്ദിച്ച വിദേശികളെ കുറിച്.

      "പക്ഷെ ആ സ്വാതന്ത്ര്യം അങ്ങ് നേരിട്ടു ചെന്ന് പറഞ്ഞാല്‍ വിവരം അറിയും"

      അറിയാനുള്ള സ്വാതന്ത്രിയമാണ് രാജയെ പോലുള്ളവരെ ജയിലില്‍ ആക്കാന്‍ കാരണമായത്‌,

      "എന്തായാലും ഇറോം ശര്മിലേം, ഗുജറാത്‌, മാല്ഗോവ് സ്വാതന്ത്ര്യോം ഒന്നും സൌദീല്‍ ഉണ്ടാവില്ല."
      ഇന്ത്യ ഒരു വിശാല രാജ്യമാണ്, ഗുജറാത്തില്‍ നടന്ന നരമേധ ത്തിനേക്കാള്‍ ജര്‍മ്മനിയിലും, റഷ്യയിലും അമേരിക്കയിലും സെര്ബിലും എല്ലാം നടന്നിട്ടുണ്ട്, വംശീയതയും വര്‍ഗ്ഗീയതയും നമ്മുടെ നാടിനെക്കാള്‍ കൂടുതല്‍ ഉള്ളത് ഇപ്പറഞ്ഞ രാജ്യങ്ങളില്‍ ആണ്, യുറോപ്യന്‍, ജി സി സി രാജ്യങ്ങളില്‍ അവിടെ നിലവിലുള്ള മതത്തെ കൂടാതെ മറ്റു മതങ്ങളും പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ആ നാടുകള്‍ എന്നെ നാമാവശേഷ മാകുമായിരുന്നു.

      Delete
  10. jwala:""ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ എല്ലാ വികസിത രാജ്യങ്ങളിലും ഉണ്ട്. ""

    ഏത് പറഞ്ഞ കാര്യം !!നികുതി കക്കലും, പട്ടിനീം, ആത്മഹത്യേം ആണോ??

    ഞാന്‍ കുറെ വര്‍ഷമായി ഗള്‍ഫില്‍, ഒരറബീം ആത്മഹത്യ ചെയ്തതായി കണ്ടീട്ടില്ല. ആഴ്ചയിലൊരിക്കല്‍ ഒരു അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്ന് രണ്ടെണ്ണം നമ്മടെ നാട്ടില്‍ തൂങ്ങാറുണ്ട്. എല്ലാ പേപ്പറും ഒന്ന് വായിച്ചു ഒന്ന് കാനേഷു മാറി എടുത്താ മതി ചിത്രം കിട്ടും !! മരിക്കാനുള്ള സ്വാതന്ത്ര്യം !

    അമേരിക്കയില്‍ പോയ ഇന്ത്യന്‍ പ്രസിടന്റിന്റെ, പിന്നേതോ മന്ത്രിയുടെ, ഉടു മുണ്ടഴിച്ച ജ്വാലക്കരിയോ, ഞമ്മന്റെ ശാരൂക്കിനെ പിടിച്ചു വെച്ചതും ??

    "ഷൌടി പോളീഷ്" ഒരു ഈജ്യ്പ്ശ്യനെ അവര്‍ക്ക് കിട്ടിയ കാരണം വെച്ചു അറസ്റ്റ് ചെയ്തതിനു ഒച്ച വെച്ച ജ്വാല ലോകത്തിലെ ഫയങ്കര ടെമോക്രാട്റ്റ് ആയാ യു എസ് ഞമ്മടെ കലാമിനോട് ചെയ്തതിന്റെ പേരില്‍ ഈ ശ്വാതന്ത്ര്യം പറഞ്ഞോ ആവോ ?


    Jwala:"""നൂറുകോടിയോളം വരുന്ന ജനതയ്ക്കിടയില്‍ സംഭവിക്കുന്ന പട്ടിണി മരണങ്ങളും മറ്റും (പട്ടിണി കിടന്നും, ഉടുമുണ്ടില്ലാതെയും, തെരുവില്‍ കിടന്നും, ദാരിദ്ര്യം കൊണ്ടു ആത്മഹത്യം ചെയ്യാനും,) ഒരു ശതമാനത്തില്‍ താഴെ ആണത് !"

    ചത്തതിനോക്കുമോ ജീവിച്ചിരിക്കിലും എന്ന് ഓരോ തെരുവും, ചേരികളും പറയും !! ജനിച്ചു പോയില്ലേ എന്നതില്‍ ജീവിക്കുന്നവര്‍ ആണധികവും !!
    ഒരു ശതമാനം !! ഹ ഹ !ഒന്ന് പുരതെറങ്ങി നടക്കു ജ്വാല !!യൂപി, രാജസ്ഥാന്‍, ഒറീസ, ബെന്ഗാല്‍, തമിള്‍ നാട്, ആസാം.....
    കേരളത്തിലും കാണാം കുറെ


    ""പിന്നെ ഇതെല്ലം തുടച്ചു മാറ്റാന്‍ ഒരു ഭരണ ത്തിനും കഴിയില്ല,""
    (ഇന്ത്യയില്‍ എന്നാക്കുക) !ഞമ്മക്ക് ശ്വാതന്ത്ര്യം തിന്നാന്‍ തന്നീട്ടുണ്ട്, ബാക്കി ഭരിക്കുന്നവര്‍ നമ്മടെ പേരില്‍ സ്വിസ്സ് ബാങ്കിലും മറ്റും ഇടുന്നുണ്ട് ! !)

    Jwala: "ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പഠിക്കുമ്പോള്‍ നമ്മുക്കറിയാം അതിനുവേണ്ടി ശബ്ദിച്ച വിദേശികളെ കുറിച് !!

    ഹെന്റമ്മേ ! ജ്വാലയുടെ പോലെ തന്നെ അവര് ശബ്ദിച്ചു !!!! വിവരം കൂടിയാല്‍ ഇങ്ങിനെ തന്നെ വേണം !!

    jwala:""അറിയാനുള്ള സ്വാതന്ത്രിയമാണ് രാജയെ പോലുള്ളവരെ ജയിലില്‍ ആക്കാന്‍ കാരണമായത്‌ !!"" സമാധാനമായി ! രാജ അകത്തായല്ലോ !
    ജയിലില്‍ കഠിന "തടവി"ലാണ് എന്ന് പറയുക !!

    jwala:"..ഗുജറാത്തില്‍ നടന്ന നരമേധ ത്തിനേക്കാള്‍ ജര്‍മ്മനിയിലും, റഷ്യയിലും അമേരിക്കയിലും .....നാടിനെക്കാള്‍ കൂടുതല്‍ ഉള്ളത്".

    കേരളത്തില്‍ നിന്നു ഈജിപ്ഷ്യന് വേണ്ടി സൌദിയെ കുറിച്ച് പറഞ്ഞാല്‍ അമേരിക്കയിലേക്കും, രാഷ്യയിലെക്കും വണ്ടി കയറി പോകുന്നതെന്തിന് ! ജ്വാലെ...

    jwala:""യുറോപ്യന്‍, ജി സി സി രാജ്യങ്ങളില്‍ അവിടെ നിലവിലുള്ള മതത്തെ കൂടാതെ മറ്റു മതങ്ങളും പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ആ നാടുകള്‍ എന്നെ നാമാവശേഷ മാകുമായിരുന്നു.""

    ഇത് വരെ പറഞ്ഞതില്‍ ഇത് മാത്രം കറക്ട് !! അപ്പൊ മനസ്സിലായി കുഴപ്പം ഉണ്ടാക്കുന്നവര്‍ ആരാണെന്ന് !! ആസ്ത്രേലിയന്‍ മിഷനരിയെ ജീപ്പിലിട്ട് ചുട്ടു കൊന്ന ശ്വാതന്ത്ര്യം അവിടെയുണ്ടാവില്ല.
    ജീസീസിയിലെ മനുഷ്യരെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കട്ടെ !! കുറെ മതോം,ജാതീം, വര്‍ഗ്ഗോം, പറയാനും, പുലയനും, ഉള്ളടനും, വേട്ടുവനും, കണക്കനും , യാദവനും, നായരും, നമ്പൂരീം.ഇങ്ങിനെ ആയിരം ജാതികളാക്കി തിരിച്ച മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒരു "സമാധാനം" അവിടെ ആ മനുഷ്യരെ ഇസ്ലാമിലെങ്കിലും ഒന്നാക്കിയല്ലോ. മനുഷ്യന്‍ ആയാല്‍ സമാധാനം വേണം, സമത്വം വേണം. ഇനി അവര്‍ക്ക് വേണ്ടാതാ ഒരുപകാരവും ഇല്ലാത്ത, മനുഷ്യനെ ജാതിയാക്കി തിരിക്കുന്ന ഈ" സാധനനങ്ങള്‍" കൊണ്ടു ചെന്ന് അവരുടെ സമാധാനം തകര്‍ക്കണോ ???

    ജ്വാല ! സോറി ട്ടോ ! ഇനി കമന്റൂല !ഞാന്‍ നിര്‍ത്തി !! കമന്റിയാല്‍ ഇവിടെയൊന്നും നില്‍ക്കൂല.

    ReplyDelete
    Replies
    1. ഹെന്റമ്മേ ! ജ്വാലയുടെ പോലെ തന്നെ അവര് ശബ്ദിച്ചു !!!! വിവരം കൂടിയാല്‍ ഇങ്ങിനെ തന്നെ വേണം !!

      പത്താം ക്ലാസ്സുവരെ പഠിച്ചവര്‍ക്ക് ആനി ബസന്‍റ് , എ ഓ ഹ്യും, ഇവരെക്കെ ആരായിരുന്നു എന്നറിയാം

      "നികുതി കക്കലും" ..ഇനി സൗദി യെ കുറിച്ച് തന്നെ പറയാം, ..സൌദിയുടെ ചരിത്രം പഠിച്ചാല്‍ നമ്മുടെ ബോഫോഴ്സ് നു തുല്യമായ ഒരു വെട്ടിപ്പ് കാണാം, ഈ അടുത്തകാലത് അതിന്റെ സൂത്രധാരനായ ആള്‍ മരണപെട്ടപ്പോള്‍ എല്ലാ പത്രങ്ങളിലും വന്നതാണ്. കൂടുതല്‍ കോഴ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ " bribery in Saudi Arabia " എന്ന് അടിച്ചാല്‍ മതി.. ” Adnan Khashoggi" ആരെന്നും ഒന്ന് തിരയുക.

      "ഞാന്‍ കുറെ വര്‍ഷമായി ഗള്‍ഫില്‍, ഒരറബീം ആത്മഹത്യ ചെയ്തതായി കണ്ടീട്ടില്ല."

      "A 40-year-old teacher also committed suicide last Friday in the Southern region. One of his wives found him dead in the morning after he shot himself with his gun. According to reports, he was a teacher and a preacher in a village mosque. Reports also claim the reason behind his suicide was that he was in debt and that he had two wives and ten children, which caused depression." .. Ref http://www.saudigazette.com.sa/index.cfm?method=home.regcon&contentID=20120403120949

      കൂടുതല്‍ ആയി അറിയാന്‍ ഗൂഗിളില്‍ " suicide rate in Saudi Arabia" എന്ന് അടിച്ചു കൊടുത്താല്‍ മതി കൊറേ വരും,

      "ഇത് വരെ പറഞ്ഞതില്‍ ഇത് മാത്രം കറക്ട് !! അപ്പൊ മനസ്സിലായി കുഴപ്പം ഉണ്ടാക്കുന്നവര്‍ ആരാണെന്ന് !!

      ഈ "സമാധാനം" എന്ന് പറഞ്ഞ മതത്തിനകത്തുള്ള ഷിയാ വിഭാഗ ക്കാരോടുള്ള സമീപനം മനസ്സിലാക്കിയാല്‍ ഇതിനുത്തരമായി

      ഞാന്‍ സൌദിയെ ആക്ഷേപിച്ചതല്ല, എല്ലാ രാജ്യങ്ങളിലും ഉള്ള ഒരു കാര്യത്തെ ഇന്ത്യയില്‍ മാത്രമേ ഉള്ളൂ എന്ന് വരുത്തി ത്തീര്‍ക്കുന്ന വിധത്തിലുള്ള താങ്കളുടെ കമെന്റ്റ്‌ വായിച്ചത് കൊണ്ടാണ്,

      ഈ നാനാ തത്ത്വത്തില്‍ ഏകത്വമുള്ള ഇന്ത്യയില്‍ ജീവിക്കാന്‍ അവസരം കിട്ടിയത്‌ ഭാഗ്യമായി ഞാന്‍ കാണുന്നു.

      Delete
    2. This comment has been removed by the author.

      Delete
    3. നികുതി കക്കലും" ..ഇനി സൗദി യെ കുറിച്ച് തന്നെ പറയാം, ..സൌദിയുടെ ചരിത്രം പഠിച്ചാല്‍ നമ്മുടെ ബോഫോഴ്സ് നു തുല്യമായ ഒരു വെട്ടിപ്പ് കാണാം, ഈ അടുത്തകാലത് അതിന്റെ സൂത്രധാരനായ ആള്‍ മരണപെട്ടപ്പോള്‍ എല്ലാ പത്രങ്ങളിലും വന്നതാണ്.

      ഗള്‍ഫിലുള്ള സ്വദേശികള്‍ അവരുടെ നാടും വീടും വിട്ടു കുടുമ്പം പുലര്‍ത്താന്‍ വേണ്ടി വിദേശത്ത് പോകുന്ന ഒരവസ്ഥയും ഈ പറയുന്ന "അഴിമതി" സൌദിയോ മറ്റു ജിസിസിയോ ഉണ്ടാക്കുന്നില്ല. മരിച്ചു ലക്ഷം കൊടി അഴിമതി നടത്തുന്ന നാട്ടില്‍ കിടന്നുറങ്ങുന്ന ഫുട്പാതും ചേരികളും, പിന്നെ ജീവിതം ഹോമിക്കുന്ന പ്രവാസികളും ഈ പറയുന്ന ഗള്‍ഫിനോട് സാമ്യപെടുത്തി ന്യായീകരിക്കുന്ന ജ്വാലയോടു നല്ല നമസ്കാരം !! നമ്മള്‍ രണ്ടു പേരില്‍ ഒരാള്‍ പമ്പര വിഡ്ഢിയാണ് ! അതുകൊണ്ട് ഞാന്‍ പിന്മാറുന്നു !

      ഷിയാ വിഭാഗം ജാതിയായി തിരിച്ചതല്ല ! ശീ ഈ എന്നാല്‍ അനുയായികള്‍ എന്നാണര്‍ത്ഥം. ചില ആശയങ്ങളില്‍ വിത്യാസം ഉണ്ടെങ്കിലും വിശ്വാസപരമായി എല്ലാവരും ഒന്നാണ്. ഒരാള്‍ മറ്റൊരാലെക്കാന്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. പ്രത്യക്ഷ ഉദാഹരണം മക്കയില്‍ കാണാം ! ഇനി ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന പരസ്പരമുള്ള ആക്രമണങ്ങളുടെ കാരണങ്ങള്‍ വിശ്വാസവുമായി ബന്ധപെട്ടതല്ല, അതും ഇസ്ലാമുമായി ബന്ധമില്ല !

      Delete
  11. ജ്വാല...
    നല്ല പോസ്റ്റ്..

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.