Saturday 25 September 2010

ആയിരം പോസ്റ്റുള്ള ബെര്‍ളി


മലയാളം ബ്ലൊഗിലെ മുടിചൂടാമന്നനും, സെക്രട്ടറിയേറ്റിലെ ജീവനക്കാരന്റെ ഉറ്റ മിത്രവും ആയ ശ്രീമാന്‍  ബെര്‍ലിതോമസ്  ആയിരം പോസ്റ്റുകള്‍  തികച്ചിരിക്കുകയാണു, ഞാനുള്‍പ്പെടെ അനവധിപേര്‍ മലയാളം ബ്ലോഗിലേക്ക് കടന്നുവന്നതിനു ബെര്‍ളിത്തരങ്ങള്‍ വലിയ  പങ്കു  വഹിച്ചുട്ടള്ളതിനാല്‍ അദ്ധേഹത്തിനു ബ്ലോഗിലെ എഴുത്ത്ച്ഛന്‍  എന്നു വിശേഷിപ്പിക്കാം
തൊണ്ണൂറ്റഞ്ച് രജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിനു വായനക്കാര്‍, കമന്റു ബോക്സില്‍  എത്തുന്ന അനേകായിരങ്ങള്‍, എന്തുകൊണ്ടും ഒരു പുരസ്ക്കാരത്തിനു അര്‍ഹനാണ്. വിക്കി, ഗൂഗിള്‍, ഇം‌ഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയവയിലൂടെ കിട്ടിയ അറിവുകള്‍ യാതൊരുവിധ പിശുക്കും കൂടാതെ വായനക്കാരില്‍ എത്തിക്കുന്നതില്‍ വിജയം കണ്ട വ്യക്തി, ക്ലാസ്സിക്കിനോടൊപ്പം കൂതറയും പോസ്റ്റാന്‍ മടിയില്ലാതെ ആയിരത്തിലെത്തി,
കെരളം കണ്ട ഏറ്റവും വലിയ ദുരന്തമായി നെയ്യപ്പ ദുരന്തം അവതരിപ്പിച്ച് വാര്‍ത്തചാനലുകളുടെ പേക്കൂത്തുകള്‍ തുറന്നു കാട്ടി. ഫോര്‍വേഡായി കിട്ടിയ ആ ദുരന്തത്തിലൂടെയാണു ഇന്നത്തെ മിക്ക ആളുകളും മലയാളം ബ്ലോഗില്‍ എത്തപെടുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല, മലയാള സിനിമയിലൂടെ വിശ്വവിഖ്യാതനായ മിസ്റ്റര്‍ മമ്മൂട്ടിക്ക് ബ്ലോഗിന്റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലികൊടുത്തത് ബെര്‍ലിയാണു. പോസ്റ്റുകള്‍ക്ക് വിഷയ ദാരിദ്ര്യം  അനുഭവിച്ചിട്ടില്ലാത്ത ബ്ലോഗര്‍ എന്ന് ഇദ്ധേഹത്തെ വിശേഷിപ്പിക്കാം, വല്ലഭനു പുല്ലും ആയുധം എന്ന പോലെ മുന്നില്‍ കാണുന്ന എന്തിനേയുംപോസ്റ്റാക്കും, അതു ടെസ്ക്ക് റ്റോപ്പിലെ ബ്ലിസ്സായാലും , ലിസ്സിയുടെ വീട്ടിലെ പാര്‍ട്ടിയായാലുംഅതെല്ലാം പുതു വിഷയമായി പുതു പോസ്റ്റായി നമ്മുക്കു മുന്നില്‍ അവതരിക്കൂം. വായിച്ചതിനു ശേഷം വിക്കിയില്‍ തപ്പി അതിവിടുണ്ടെന്ന് വെളിപ്പെടുത്തുന്നവര്‍, ബെര്‍ലി പോസ്റ്റാക്കുന്നത് വരെ അതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന യാതാര്‍ഥ്യം വിസ്മരിക്കുകയാണ്. ഏതു തരത്തിലുള്ള വായനക്കാരിലും അസൂയ ഉളവാക്കുന്ന പദപ്രയോഗങ്ങള്‍, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒട്ടേറെ വിഭവങ്ങള്‍ നല്‍കിയാണ്‌ ഓരോ  പോസ്റ്റും അവസാനിക്കുന്നത്,

ആക്ഷേപഹാസ്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട്   ബെര്‍ലിത്തരങ്ങള്‍ ആയിരത്തില്‍ നിന്ന് പതിനായിരത്തിലേക്ക്  കുതിക്കട്ടേ എന്നു ആശംസിച്ചുകൊണ്ട്......................

5 comments:

  1. പറഞ്ഞതത്രയും സത്യം തന്നെ..
    ബ്ലോഗിലേക്ക് എന്നെ വലിച്ചിഴച്ച് കൊണ്ടുവന്നതിന്റെ പാപം തീര്‍ച്ചയായും ബെര്‍ളിക്ക് കിട്ടും.
    പ്രത്യുപകാര ശിക്ഷയായി ഞാന്‍ ഇവിടെ പണ്ടൊരു പോസ്റ്റിട്ടിരുന്നു.വായിക്കാം.
    http://entevara.blogspot.com/2010/02/blog-post_21.html

    ReplyDelete
  2. ബര്ളിക്കും ജ്വാലക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  3. അഭിനന്ദനങള്‍ ജ്വാലാ...
    ചിത്രകാരന്‍ പറഞ്ഞതത്രയും സത്യം തന്നെ..
    ബ്ലോഗിലേക്ക് എന്നെക്കൂടി വലിച്ചിഴച്ച് കൊണ്ടുവന്നതിന്റെ പാപം തീര്‍ച്ചയായും ബെര്‍ളിക്ക് കിട്ടും.
    പ്രത്യുപകാര ശിക്ഷയായി ഞാനും ഒരു പോസ്റ്റിട്ടിരുന്നു.. അതിവിടെ വായിക്കാം...
    മൂന്നാമത്തെ വരം - http://riyasthescribe.blogspot.com/2010/09/blog-post_22.html

    ReplyDelete
  4. ബ്ലോഗില്‍ എനിക്ക് വേണ്ടത്ര വിവരമില്ലാത്തത് കൊണ്ടോ എന്തോ, ബെര്‍ളി ഒരു പുലി ആണെന്ന് അറിഞ്ഞത് രണ്ടു മാസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങിയ സമയത്താണ്. എന്‍റെ അറിവില്ലായ്മക്ക് മാപ്പ്. ബെര്‍ലിക്കും ജ്വാലക്കും ആശംസകള്‍

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.