Monday, 28 May 2012

തിരു ശേഷിപ്പ് (ഭാഗം – രണ്ട്)(ഭാഗം – രണ്ട്)

ഇന്ന്, അതായത് രണ്ടായിരത്തി ഇന്ന്

മണി പത്തു കഴിഞ്ഞു , ഇനി ഏതാനും മണിക്കൂറുകള്‍  കഴിയുമ്പോള്‍ ലോകം ഒരു പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്, ഓരോ ചാനലുകളിലും വ്യത്യസ്തമായ പരിപാടികള്‍, അലെക്സ് ചാനലുകള്‍ ഓരോന്നായി മാറ്റി കൊണ്ടിരുന്നു അതിലൊന്നും തന്നെ അവനു താല്പര്യം തോന്നിയില്ല, മേശ മേലിരിക്കുന്ന മൊബൈലില്‍ ആണ് അവന്റെ ശ്രദ്ധ,

പള്ളിയില്‍ ആണ്ടറുതി യുടെ കുര്‍ബാന നടക്കുകയാണ്, അവറാനും  മറിയാമ്മയും നേരത്തെ തന്നെ പള്ളിയില്‍ പോയിരുന്നു, ഇടവകയിലെ ഒട്ടുമിക്ക ആളുകളും ഇപ്പോള്‍ പള്ളിയിലാണ്, ഇങ്ങനെ ഒരു അവസരത്തിന്നായി അവന്‍ ഒരു പാട് നാളായി കാത്തിരിക്കുന്നു. മൊബൈല്‍  മണി പതിനൊന്നായി എന്നറിയിച്ചു കൊണ്ട് ചെറിയ ഒരു ശബ്ദം ഉണ്ടാക്കി, അവന്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ബാഗും കയ്യിലെടുത്തു പതുക്കെ പുറത്തേക്ക് നടന്നു,

എങ്ങും കൂരിരുട്ടു, മൊബൈലിന്റെ വെട്ടത്തില്‍ അലക്സ്‌, മത്തായി ചേട്ടന്‍റെ പറമ്പിനെ വേര്‍തിരിക്കുന്ന മതിലിനെ ലെക്ഷ്യമാക്കി നടന്നു,.

അങ്ങ് കവലയില്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കാം , ചിലതൊക്കെ മാനത്തേക്ക് പൊങ്ങി പല കളറായി ചിത്രം വരച്ച് ചിതറി ഒടുങ്ങി.


മതിലിനപ്പുറം  നീണ്ടു പരന്നു കിടക്കുന്ന വിശാല ഭൂമിയില്‍ , വീടിനെ മറച്ചു വളരുന്ന റബ്ബര്‍ മരങ്ങള്‍, നിലാവിന്റെ വെട്ടത്തില്‍ അതെല്ലാം അലെക്സിനു വ്യക്തമായി കാണാം, അവന്‍  നിഗൂഡമായി ഒന്ന് ചിരിച്ചു, പള്ളി കഴിഞ്ഞു ആളുകള്‍ വരുന്നതിനു മുമ്പ് തന്റെ പദ്ധതി നടപ്പിലാക്കണം,……

മത്തായിയും അന്നാമ്മയും ആണ്ട് കുര്‍ബാനക്ക്  മാത്രമല്ല പള്ളിയില്‍ പോയത്, അവരുടെ ഏക മകള്‍ ലിസ്സിയുടെ കല്യാണ കാര്യം അച്ഛനുമായി സംസാരിക്കന്‍ കൂടിയായിരുന്നു,

" ഈശോ മിശാക്ക് സ്തുതിയായിരിക്കട്ടെ "  

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ "
...മത്തായി കയറി ഇരി, എന്താ അന്നാമ്മ  കൊച്ചും ഉണ്ടല്ലോ, അള്‍ത്താരയില്‍ നില്ക്കുമ്പോ ഞാന്‍ കണ്ടിരുന്നു,  എവിടെ ലിസ്സി മോള്,

....അച്ചാ അവളുടെ കാര്യം പറയാന്‍ തന്നാ മേടയിലോട്ടു വന്നത്,

....എവിടെ അവള്‍,...

....അങ്ങേലെ ഗ്രേസ്സിക്കൊപ്പം  നിപ്പോണ്ട്....അന്നാമ്മയാണ് അത് പറഞ്ഞത്,

....അച്ചാ, ആണായും പെണ്ണായും ഞങ്ങള്‍ക്ക് ഒന്നേ ഉള്ളൂ, അച്ചനറിയാല്ലോ , രണ്ടു അറ്റാക്ക്‌ കഴിഞ്ഞിരിക്കാ ഞാനെന്നു,  ഈ വര്ഷം അവസ്സാനിക്കുന്നതിനു മുമ്പ് അവളെ കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം, എന്റെ മാത്രല്ല മരിക്കുന്നതിനു മുന്‍പ്‌ വല്യാപ്പനും അങ്ങനെ തന്നാ പറഞ്ഞത്,  പല കാരണത്താല്‍ അത് നടന്നില്ല, ഈ വര്ഷം അങ്ങട്‌ തീരുന്നതിനു മുമ്പ് തീയതി എങ്കിലും തീരുമാനിക്കണം,

....മത്തായി എന്താ ഈ പറയുന്നേ, ഇനിയിപ്പോ തീയതി എക്കെ തീരുമാനിക്കാന്‍, അതിനു ചെറുക്കനെ ഒക്കെ വേണ്ടേ..

....സണ്ണി കുട്ടിയെ അച്ചനറിയില്ലേ,..ഡോക്ടര്‍ സാമുവേലിന്റെ മൂത്ത മകന്‍, അവന്‍ ഇന്നലയാണ്  അമേരിക്കയില്‍ നിന്ന് വന്നത്. കഴിഞ്ഞ മാസം ചെക്കപ്പിന് പോയപ്പോള്‍ ഡോക്ടര്‍ തന്നെയാണ് ഇങ്ങനെയൊരു പ്രൊപ്പോസല്‍ പറഞ്ഞത്, അവര്‍ക്കെല്ലാം ലിസിയെ ഇഷ്ടാന്നു.,

.....പിന്നെ അവനെ ഞാന്‍ അറിയില്ലേ, എന്തോരു ക്വയര്‍ പാടിപ്പിച്ചതാ,.. ആരാധനക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാ ശരി പിള്ളേരെ വിളിക്ക്, അവര്‍ക്ക് ഇഷ്ടമുണ്ടോന്നു അറിയാണ്ട് , നിങ്ങള്‍ മൂപ്പിലാന്‍ മാര്‍ അങ്ങ് തീരുമാനിച്ചാ മതിയോ.

അന്നാമ്മ ലിസിയുടെ അടുക്കലേക്കും മത്തായിച്ചന്‍ ഡോക്ടറെ തിരക്കി പള്ളിക്കുള്ളിലേക്കും  പോയി,

സൈലന്റ് മോഡില്‍ കിടന്ന അലെക്സിന്റെ ഫോണ്‍ കത്തി അണയാന്‍ തുടങ്ങി, അവന്‍ അതിലേക്ക്   സൂക്ഷിച്ചു നോക്കി, അതെ പ്രതീക്ഷിച്ചിരുന്ന കാള്‍ തന്നെ , അവന്‍ ഫോണ്‍ ഓഫാക്കി  രണ്ടു കല്‍പ്പിച്ചു മതിലിനരികിലൂടെ റോഡിലേക്ക് നടന്നു,

അങ്ങ് ദൂരെ ചില ആളനക്കം, അവന്‍ കരുതലോടെ പതുക്കെ മുന്നോട്ടു നടന്നു, ബാഗിന്റെ വള്ളികള്‍ മുറുകെ പിടിച്ചു, കാലനക്കം അടുത്തുകൊണ്ടേയിരുന്നു,

വന്ന ആളിനെയും കൂട്ടി അലക്സ്‌ റബ്ബര്‍ കാടിനെ കീറിമുറിച്ചു പോകുന്ന ചെമ്മണ്‍ പാതയിലൂടെ അതി വേഗതയില്‍ പാഞ്ഞു,  അപ്പോള്‍ പുതു വര്ഷം അറിയിച്ചു കൊണ്ട് പള്ളിമണി പന്ത്രടിച്ചു,

അന്നുമുതല്‍ ലിസ്സി, ലിസ്സി അലക്സ്‌ എന്നായി. ആ വിവരം അറിഞ്ഞ മത്തായിച്ചന് നാലാമതൊരു അറ്റാക്കിനായി കാത്തിരിക്കേണ്ടി വന്നില്ല.

(തുടരും)

9 comments:

 1. കിടിലന്‍ ...!!!
  ഭാഗം രണ്ടു വായിച്ചതിനു ശേഷമാണ് ഒന്ന് കണ്ടത് ...
  ഇനിയും സസ്പെന്സാക്കണോ ...?

  ഗൂഗിള്‍ മെയിലില്‍ നിന്നാണോ ടൈപ്പ് ചെയ്യുന്നത് ..?
  അക്ഷരങ്ങള്‍ കണ്ടപ്പോള്‍ അങ്ങിനെ തോന്നി

  ReplyDelete
  Replies
  1. അതെ.. മറ്റു മാര്‍ഗ്ഗങ്ങള്‍ അറിയില്ല..

   Delete
 2. വളരെ ഈസിയല്ലേ , ഓണ്‍ലൈനിലും ഓഫ് ലൈനിലും ടൈപ്പ് ചെയ്യാമല്ലോ ...
  ആദ്യം കീമാന്‍ ,കാര്‍ത്തിക എന്നിവയില്‍ ഏതെന്കിലും ഒരു ഫോണ്ട് ഇന്സ്ടാല്‍ ചെയ്യുക , ശേഷം ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കുക .
  വിശദമായി ഇവിടെ കാണാം . ബ്ലോഗിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട് .http://bloghelpline.cyberjalakam.com/2010/02/blog-post.html

  ReplyDelete
  Replies
  1. നന്ദി, ഞാന്‍ ശ്രമിച്ചു നോക്കാം, എന്റെ ബ്ലോഗ്ഗില്‍ ഫോളോ ഓണ്‍ ബട്ടണ്‍ ചേര്ക്കാന്‍ പറ്റുന്നില്ല, അറിയുമെങ്കില്‍ ഷെയര്‍ ചെയ്യുക,

   Delete
  2. ലെഔട്ട്‌ സെറ്റിംഗ്സ്ല്‍ പോകുക , അവിടെ താങ്കള്‍ ഫോളോവേഴ്സ്നെ
   ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ആഡ് എ ഗാഡ്ജറ്റ് അമര്‍ത്തിയാല്‍ പുതിയൊരു വിന്‍ഡോ തുറക്കും ,സ്ക്രോള്‍ ചെയ്തു ഫോളോവേഴ്സ് എന്ന
   ഗാഡ്ജറ്റ് അമര്‍ത്തുക ,

   Delete
  3. ഫോളോഓണ്‍ ഗാട്ജെറ്റ് നോക്കുമ്പോ "experimental ' എന്ന് കാണിക്കുന്നു, അത് വര്‍ക്ക് ആവുന്നില്ല....

   Delete
 3. ആദ്യ ഭാഗം മനസ്സിലായി എങ്കിലും ചില വിശദീകരണങ്ങള്‍
  കഥാ കൃത്ത് തരാതെ തന്നെ അല്പം കൂടി ക്ലിയര്‍ ആക്കാം കേട്ടോ..
  അതിനു കഥയില്‍ ഒരു കുഴപ്പവും വരില്ല...ഒരു മിനിക്കഥ അല്ലാത്ത
  സ്ഥിതിക്ക്...

  അപ്പൊ ഇനിയും ഒന്നോ രണ്ടോ?ആസ്വദിച്ചു വായിച്ചു..ആശംസകള്‍..
  അടുത്തത് ഒന്ന് മെയില്‍ ചെയ്‌താല്‍ ഉപകാരം ആയിരുന്നു...മറ്റുള്ളവര്‍
  ഒക്കെ മെയില്‍ ചെയ്യാറുണ്ട്...

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി , എഴുതി ശരിയാകണമെങ്കില്‍ കുറെ എഴുതണം, ഇനിയുള്ളതില്‍ ശ്രമിക്കാം,
   പിന്നെ മെയില്‍ അയക്കുന്ന കാര്യം, ഈ പരിപാടി ഒക്കെ പഠിച്ചോണ്ടിരിക്കാണ്,

   Delete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.