Thursday 16 September 2010

രാത്രിയിലെ സ്ത്രീ

കേരളത്തിലെ പുരോഗമന ആശയക്കാര്‍ കാലാകാലങ്ങളായി മുറവിളി കൂട്ടുന്ന ഒരു വലിയ വിഷയമാണ്‌ സ്ത്രീകളുടെ സ്വാതന്ത്ര്യം, മതാനുഷ്ഠാനങ്ങളും പുരുഷ  മേൽ കൊയ്മയും ആണ് സ്ത്രീ അനുഭവിക്കുന്ന പാരതത്ര്യത്തിനു നിദാനമായി കാണുന്നത്, മതാനുഷ്ഠാനങ്ങള്‍ എന്ന് പറയുമ്പോള്‍ ഇസ്ലാം മതമാണ്‌ ഒന്നാമതായി പ്രതി സ്ഥാനത്ത് വരുന്നത്, സ്ത്രീകളുടെ വസ്ത്രധാരണവും, പള്ളി പ്രവേശനവും മറ്റും ആണ് അതിനു തെളിവായി കൊടുക്കുന്നത്, കന്യാ സ്ത്രീ ആയി അവരോധിക്കപെടുന്നതാണ് ക്രിസ്തു മതത്തിന്റെ പേരിലുള്ളതെങ്കില്‍ പുരാതനമായ സതിയാചാരവും (നിയമം മൂലം ഇപ്പോള്‍ നിലവില്‍ ഇല്ലെങ്കിലും) , ഭ്രഷ്ടും എക്കെയാണ് ഹിന്ദു മതത്തിന്റെ പങ്ക്,
ഒരു സ്ത്രീ അവള്‍ എതു പ്രായത്തിലോ മതത്തിലോ പെട്ടതാകട്ടെ, അവള്‍ക് കേരളത്തിലെ ഏതെങ്കിലും നിരത്തില്‍, കമ്പോളത്തില്‍, പൊതുസ്ഥലങ്ങളില്‍, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും രാത്രി എട്ടുമണിക്ക് ശേഷം ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ഒപ്പമോ സഞ്ചരിക്കാന്‍ പറ്റുമെന്ന് കരുതുന്നുണ്ടോ ?

സാംസ്ക്കാരികമായി വളരെ ഔന്ന്യത്തിൽ ആണെന്ന് അവകാശപെടുന്ന കേരളത്തിൽ അപൂരവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണിത്,
ജൊലിയാവശ്യാർത്ഥമോ മറ്റോ രാത്രിയിലെ യാത്രയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾ പലപ്പോഴും പീഡനങ്ങൾക്ക് വിധേയമാകാറുണ്ട് , അങ്ങനെ സംഭവിച്ചില്ലെങ്കിൽ കൂടിയും സുരക്ഷിതമായ സ്ഥലത്ത് എത്തിചേരുന്നത് വരെ അവൾ തികച്ചും മാനസിക പീഡനത്തിൽ ആയിരിക്കും, രാത്രി വൈകാനുള്ള കാരണമോർത്ത് സ്വയം ശപിക്കും, ഒറ്റപെടേണ്ടിവന്ന സ്ത്രീയുടെ വീട്ടുകാർക്കും അസ്വസ്ഥത നല്കുന്ന നിമിഷങ്ങൾ ആയിരിക്കും അത്.
കേരളത്തിലെ പുരുഷന്മാർ എല്ലാം മോശമായതു കൊണ്ടല്ല സ്ത്രീകൾക്ക് ഇത്തരത്തിലുള്ള ഭയാശങ്കകൾ ഉണ്ടാവുന്നത്, സ്ത്രീത്വം നശിപ്പിക്കപെടാൻ തക്കവണ്ണം എന്തോ ചുറ്റിനും പതിയിരിക്കുന്നൂ എന്ന ധാരണയാണവളെ ഭയപെടുത്തുന്നത്, സ്കൂളിൽ പോയ മകളുടെ സുരക്ഷിതിത്വം ഓർത്ത് വ്യാകുല പെടുന്ന അമ്മയ്ക്ക് റോഡിലൂടെ അതി വേഗതയിൽ കടന്നുപോകുന്ന വാഹനത്തെക്കാൾ ഭയം മകൾക്ക് സംഭവിച്ചേക്കാവുന്ന പീഡനത്തെ ഓർത്താണു.

യാത്രയിൽ മാത്രമല്ല രാത്രി 9 മണിക്കു ശേഷം വീടിനു അടുത്തുള്ള ഒരു കടയിൽ അവശ്യ സാധനങ്ങൾക്കായി അവൾക്ക് കൂട്ടില്ലാതെ പൊകാൻ ഭയമാണു, അടുത്തുള്ള ബ്ന്ധു വീട്ടിൽ അസമയത്ത് എന്തെങ്കിലും സംഭവിച്ചെന്നറിയുമ്പോൾ ആ വീട്ടിലേക്ക് ഒറ്റയ്ക്ക് ഇറങ്ങി പോകുവാൻ അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട്തായി വരും.

നമ്മുടെ സംസ്ക്കാരം സ്ത്രീക്ക് നല്കിയ സ്വാതന്ത്ര്യത്തിന്റെ മൂടുപടത്തിലേക്കാണു ഇത് വിരൽ ചൂണ്ടുന്നത്.

 ഭാഗം രണ്ട്,
എന്നാൽ ഇവിടെ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണു, രാത്രി മൂന്നുമണിവരെ കച്ചവട സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ, സ്വന്തമായി സ്ഥാപനം നടത്തുന്നവർ, തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും സ്ഫാരി നടത്തുന്ന കോളേജ് കുമാരികൾ, സ്കൂൾ സമയം പോലും രാത്രി 9 മണിക്ക് ശേഷം, ഒറ്റയ്ക്കൂം പെട്ടയ്ക്കുമായി തെരുവ് നിറഞ്ഞു നില്ക്കുന്ന പെണ്മണികൾ, ആരും ആരേയും ഭയക്കുന്നില്ല അല്ലെങ്കിൽ ഭയപെടേണ്ട ഒരന്തരീക്ഷം അവിടെ സംജാതമാകുന്നില്ല, റ്റാക്സിയിലും പ്രൈവറ്റ് ബസ്സിലും പോകുന്ന യുവതികൾ, അന്യപുരുഷന്റെ അടുത്തിരുന്നാൽ സദാചാരം നഷ്ടപെട്ടുപോകുമെന്ന് ഭയമില്ലാത്തവർ, വഴി വിളക്കുകളാൽ കുളിച്ചു നില്ക്കുന്ന തിരക്കേറിയ തെരുവുകളിൽ മാത്രമല്ല വീടുകളിലേക്കു പോകുന്ന് ഊടു വഴികളിൽ പോലും ഈ കാഴ്ച്ച് കാണം,

അർദ്ധ് രാത്രി രണ്ട് മണിക്ക് കവലയിലെ കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായി വീടുവിട്ടിറങ്ങി വരുന്ന ഒരു ഒമ്പത് വയസ്സുകാരി, കേരളീയാന്തരീക്ഷത്തിൽ ചിന്തിക്കാൻ പോലും പ്രയാസമായ കാര്യം.

രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ഇത്ര സുരക്ഷിതത്വത്തോടെ സ്ത്രീകൾ സഞ്ചരിക്കുന്നത് എവിടെയാണെന്നറിയാൻ ആകാംഷ യുണ്ടാകും, മറ്റെങ്ങുമല്ല സുന്ദരിമാർ ധാരാളമുള്ള ഈജ്യപ്റ്റിൽ, അറേബ്യ്ൻ കഥകളിലെ അപ്സരസ്സുകളുടെ നാട്, തനതായ ഇസ്ലാമിക വേഷവും,  എറ്റവും മോഡേണായ ഫാഷൻ വസ്ത്രങ്ങളും ധരിച്ച് തെരുവിൽ തേരാപാരാ നടക്കുന്നവർ,

വേനൽ കാലത്ത് അധികമായി ലഭിക്കുന്ന പകലിനു ശേഷമുള്ള രാത്രി, പകലിന്റെ ചൂടിനെ സ്വാന്തനിപ്പിക്കാൻ എത്തുന്ന കടൽ കാറ്റിന്റെ കുളിർമ്മയാസ്വധിക്കാൻ അവർ കൂട്ടത്തോടെ വീട് വിട്ടിറങ്ങുന്നു. നൈൽ നദി മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകി ചേരുന്ന സുന്ദരമായ റാസ്സൽ ബാർ കടൽത്തീരം , ഭാര്യാ ഭർത്താക്കന്മാർ, കാമുകീ കാമുകന്മാർ, കുട്ടികൾ, ചില രംഗങ്ങൾ നമ്മുടെ കോളേജ് ക്യാമ്പസ്സിന്റെ പ്രതി രൂപമായി തോന്നും, അവർ രാത്രി ആഘോഷിക്കുകയാണു, ഹോട്ടലുകളും, സിനിമാ തിയേറ്ററും, എല്ലാം സജീവമാണു,

പകലറക്കവും, രാത്രി കറക്കവും ഇഷ്ഠപെടുന്ന ഈജ്യപ്ഷ്യ്ൻ ജനത, അവരുടെ സ്ത്രീകളിലുള്ള സുരക്ഷിതത്വ ബോധം അവർക്കുണ്ടായതിനെ കുറിച്ചും, അത് സമൂഹത്തിൽ പരിപാലിക്കപെടുന്നതിനെ കുറിച്ചും നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.



7 comments:

  1. പകലുറക്കവും, രാത്രി കറക്കവും ഇഷ്ഠപെടുന്ന ഈജ്യപ്ഷ്യ്ൻ ജനത, അവരുടെ സ്ത്രീകളിലുള്ള സുരക്ഷിതത്വ ബോധം അവർക്കുണ്ടായതിനെ കുറിച്ചും, അത് സമൂഹത്തിൽ പരിപാലിക്കപെടുന്നതിനെ കുറിച്ചും നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു....



    ഇത്രയും നിരീക്ഷിച്ച ജ്വാലക്ക് അതിനെ കുറിച്ചും രണ്ട് വാക്ക് എഴുതാമായിരുന്നു. എന്തുകൊണ്ട് ഈജിപ്തിന് കഴിഞ്ഞത് കേരളത്തിനായില്ല എന്ന്

    ReplyDelete
  2. നിരന്തരമായ ശ്രമങ്ങള്‍ കൊണ്ട് നല്ലൊരു സംസ്കാരം വളര്‍ന്നു വരണം. എന്നാലെ ഇപ്പറഞ്ഞതൊക്കെ നടക്കൂ..ഇന്നത്തെ അവസ്ഥയില്‍ കേരളം കുറച്ചു വെള്ളം കുടിക്കും.!!

    ReplyDelete
  3. പിന്തിരിപ്പന്മാര്‍ , മത മൌലികവാദികള്‍
    കണ്ണില്‍ ചോരയില്ലാതെ ശരീഅത് നിയമം നടപ്പിലാക്കുന്നവര്‍, സ്ത്രീ വിരുദ്ധര്‍ ,........
    എന്നെല്ലാം വിശേഷിപ്പിക്കുന്ന സൌദി അറേബ്യയിലും സ്ത്രീകള്‍ ഏറെ സുരക്ഷിതരാണ്‌
    ലേഖനത്തില്‍ സൂചിപ്പിച്ച പോലെ നിര്‍ഭയരായി രാത്രിയിലും മാര്‍ക്കറ്റിലും പാര്‍ക്കിലും
    അവിടുള്ള സ്ത്രീകള്‍ ഒരു കാമ പിശാചിനെ പേടിക്കാതെയും ഒറ്റയ്ക്ക് പോകാറുണ്ട്

    www.sunammi.blogspot.com

    ReplyDelete
  4. "പകലറക്കവും, രാത്രി കറക്കവും ഇഷ്ഠപെടുന്ന ഈജ്യപ്ഷ്യ്ൻ ജനത, അവരുടെ സ്ത്രീകളിലുള്ള സുരക്ഷിതത്വബോധം അവർക്കുണ്ടായതിനെ കുറിച്ചും, അത് സമൂഹത്തിൽ പരിപാലിക്കപെടുന്നതിനെ കുറിച്ചും നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു."

    അതെ പഠിക്കേണ്ടിയിരിക്കുന്നു .

    പാശ്ചാത്യസംസ്കാരത്തിന് പിറകെപോവുന്ന ഈജിപ്ത്യന്‍ജനതയുടെ സദാചാരസങ്കല്പം നമ്മുടേതില്‍നിന്നും വളരെ വിത്യസ്തമാണ്.
    "കപട സദാചാരം " അല്ലെങ്കില്‍ " അടിച്ചമര്‍ത്തപ്പെടുന്ന ലൈഗികത " എന്നൊന്ന് അവിടെയില്ല.
    ചാരിത്യം എന്നൊരു സങ്കല്പം ഇല്ലാത്തവര്‍ക്ക് അത് നഷ്ട്ടപ്പെടുമെന്നഭീതി വേണ്ട.
    ബലാല്‍സംഗത്തിന് ഇരയാവുന്നവര്‍ക്ക്‌ നാല് സാക്ഷികളെ കിട്ടാതെ സംഭവം പുറത്തുപറയാനോ; പത്രത്തില്‍ വരുത്തണോ കഴിയില്ല.അവിടുത്തെ നിയമമനുസരിച്ച്.
    അല്ലാതെ അവിടുത്തെ പുരുഷന്മാരെല്ലാം ഷന്ഡന്‍മാരാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

    ReplyDelete
  5. raja said...
    ലൈംഗികമായ എന്തിനെയും സംശയദൃഷ്ടിയോടെ മാത്രം നോക്കി കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്‌.കരിനാക്കു കാരനോട് പല കാര്യങ്ങളിലും യോജിക്കുമ്പോള്‍ തന്നെ ചില വിയോജനങ്ങള്‍ ഉണ്ട്
    1 അഗമ്യഗമനങ്ങള്‍ ഒരു പുതിയ കാര്യമല്ല
    പൌരാണിക കാലം മുതലേ ഇതേക്കുറിച്ച് പല പരാമര്‍ശങ്ങളും നമുക്ക് കാണുവാന്‍ കഴിയും.. (ലോത്തിനെയും മറ്റും ഓര്‍ക്കുക )
    2 ആരോഗ്യകരമായ സ്തീ പുരുഷ ബന്ധങ്ങളെ തടയുന്ന രീതിയിലുള്ള ഒരു സാമൂഹ്യ സദാചാര അന്തരീക്ഷമാണ് നിലവിലുള്ളത്.അതി ശക്തമായി അടിച്ച മര്‍ത്ത പ്പെടുന്ന ലൈംഗികത ഭീഷണമായ അക്രമ സ്വഭാവം ആര്‍ജ്ജിച്ചു കൊണ്ടാണ് ഉയിര്‍ത്ത് എണീക്കുന്നത്.സ്വാഭാവികമായും അത് ദുര്‍ബലര്‍ക്ക് നേരെ തിരിയുന്നു അതുകൊണ്ടാണ് ഇരകള്‍ കുട്ടികളും ബുദ്ധി മാന്ദ്യമുള്ള പാവങ്ങളും ഒക്കെയാകുന്നത്.നമുക്ക് ഇഷ്ടപെട്ടാലും ഇല്ലെകിലും അത് സംഭവിക്കും .
    3 നാം എന്തിനും ഏതിനും സായ്പ്പിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല. വിക്ടോറിയന്‍ യുഗത്തിലെ അതി കഠിനമായ സദാചാര മൂല്യങ്ങളെ നിരാകരിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള സമൂഹം അവിടെ നിലവില്‍ വന്നത്.
    4 തീര്‍ച്ചയായും ഒരാളിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഒരാളിന്റെ മേലും അടിച്ച ഏല്‍പ്പിക്കാന്‍ പാടില്ല. (ലൈം ഗികത തീരെയും പാടില്ല.)അങ്ങിനെ ചെയ്യുന്ന ആളിന്
    കഠിന ശിക്ഷ തന്നെ നല്‍കണമെന്ന പക്ഷ ക്കാരനാണ് ഞാന്‍ (സദാചാരത്തിനും ഇത് ബാധകം).
    5 ഒരു മതബോധത്തിനും ഒരു നിയമ സംഹിതക്കും മനുഷ്യന്റെ ലൈംഗിക തൃഷ്ണയെ
    തടഞ്ഞു നിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
    അതുകൊണ്ടാണ് അറബിക്കല്ല്യാണങ്ങളും അഭയ കേസും സന്തോഷ്‌ മാധവന്മാരുമൊക്കെ ഉണ്ടാകുന്നത് . യാഥാര്‍ധ്യ ബോധത്തോടെ യുള്ള ഒരു സമീപനമാണ് ഇക്കര്യത്തില്‍ ആവശ്യം.പിടി വാശിയല്ല....

    ReplyDelete
  6. സദാചാരം , നാല് മതിലുകള്‍ക്കിടയില്‍ ഓടി നടക്കുന്ന നായ പോലെയാണ്. ആ വളപ്പിനുള്ളില്‍ അവന്‍ അനുസരണ ഉള്ള നായയാണ്‌. തുടലഴിച്ച് പുറത്തെങ്ങാനും പോയാല്‍ അവന്‍ ഒരു പേ നായ പോലെയാകും.

    ചില നിലാക്കാഴ്ചകളില്‍ , രാത്രി പാടത്തിനു നടുക്കുള്ള മരത്തിനു ചുറ്റും ഇരുന്നു സംസാരിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്.

    http://praveen-sekhar.blogspot.com/2012/03/blog-post_1337.html

    ReplyDelete
  7. നന്നായിട്ടുണ്ട് ജ്വാല.......

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.