Sunday, 29 April 2012

ഉംറയും സൌദിയുടെ ഹുങ്കും

ഉംറ, ഹജ്ജ് എന്നത് എന്റെ അറിവില്‍ പെട്ടിടുത്തോളം ഇസ്ലാം മതത്തിലെ നിര്‍ബന്ധമാക്കപെട്ട ആരാധന കര്‍മ്മങ്ങളില്‍ പെട്ടതാണ്, (ഉപാധികളോടെ), ആയതിനാല്‍ ഈ കര്‍മ്മ നിര്‍വ്വഹണത്തിന്നായി സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന മക്കയില്‍ എത്തേണ്ടതാണ്. ആയതിനാല്‍ അതിനായി ആശ്രയിക്കേണ്ടത്‌ സൗദി അറേബ്യ അനുവദിക്കുന്ന വിസയും അവിടുത്തെ എയര്‍ പോര്ട്ടിനെയുമാണ്.

കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കെ ഉംറയ്ക്കായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ  അഹമ്മദ് ഗിസാവി എന്നാ ഈജിപ്ഷ്യന്‍ അഭിഭാഷകനെ സൗദി പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്, പ്രത്യക്ഷമായ കാരണം അനധികൃത മരുന്ന് കൈവശം വെച്ചതിനാണെന്ന് പറയുമ്പോള്‍ , അതല്ല അബ്ദുള്ള രാജാവിനെ അപമാനിച്ചു പ്രസ്താവന നടത്തിയതിനാണെന്ന് ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

അബ്ദുള്ള രാജാവിനെ അപമാനിക്കുന്നവര്‍ക്ക് ആ രാജ്യത്തിലേക്കുള്ള പ്രവേശനം തടയാം, അതിനുള്ള അവകാശവും അവര്‍ക്കുണ്ട്, എന്നാല്‍ മത പരമായി അനുശാസിക്കുന്ന ഒരു ആരാധനയ്ക്കായി വരുന്ന മറ്റു രാജ്യങ്ങളില്‍ ഉള്ളവരെ തടയാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം കൊടുത്തിരിക്കുന്നത്‌, അങ്ങനെയെങ്കില്‍ ഇതര രാഷ്ട്രങ്ങളില്‍ പെട്ട മുസ്ലീങ്ങള്‍ സൗദി ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ പ്രത്യേകിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലുള്ളവര്‍ക്ക്. അതായതു ലോക മുസ്ലീങ്ങള്‍ സൌദിക്ക് കീഴ്പെട്ടി ജീവിക്കണം എന്നോ.!!!!

പ്രതിഭ പാട്ടീലിന്റെ വിദേശ യാത്രയുമായി ബന്ധപെട്ടു കവലയില്‍ ഇരിക്കുന്ന സാധാരണക്കാരന്‍ പോലും വാചാലനാകുന്നത് കാണുമ്പൊള്‍ നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യത്തെ കുറിച്ച് അഭിമാനം തോന്നുന്നു.

സൌദിയിലെ ജയിലുകളില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ തടവുകാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചതാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സൗദി ഭരണകൂടത്തിനോട് ചെയ്ത വലിയ കുറ്റം.

ഈ വിഷയത്തെ കുറിച്ച് ആധികാരികമായി എഴുതാന്‍ പ്രഗല്‍ഭരായ ബ്ലോഗ്ഗര് മാര്‍ (പോയ വര്‍ഷത്തിലെ മികച്ച ബ്ലോഗ്ഗര്‍ പട്ടം കിട്ടിയതും കിട്ടാന്‍ സാധ്യത  ഉണ്ടായിരുന്നതുമായ )  നമ്മുക്കുള്ളപ്പോള്‍ ഈജിപ്തിലെ നവ വിപ്ലവങ്ങളെ മാറോടു ചേര്‍ത്ത് വെച്ച് അവരോടു അല്പം സ്നേഹാധരവ് ഉള്ളതിനാലും എഴുതിയതാണ് ഈ ചെറിയ കുറിപ്പ്.

ശുഭം.





Monday, 16 April 2012

പാപത്തിന്റെ ശമ്പളം.

നേരം കൊറേ... ആയി. ഗള്‍ഫിലുള്ള ഭര്‍ത്താവിനോട് കത്തി വെച്ചുകൊണ്ടിരിക്കുന്ന  റസിയയ്ക്ക് മീനാക്ഷി മുന്നറിയിപ്പ് കൊടുത്തു. അവള്‍ അത് കാര്യമാക്കാതെ സംസാരം തുടര്ന്നു.

ഓഫീസ് വിട്ടു ഹോസ്റ്റലില്‍ എത്തിയാലുടനെ തന്നെ നെറ്റിലൂടെ കാണുന്നവരാണ്..എന്നിട്ടാണ് ഓഫീസ് ഫോണിലൂടെയുള്ള ഈ കസര്‍ത്ത്. മീനാക്ഷി  പിറുപിറുത്തു.

ഓഫീസില്‍ ISD സൗകര്യം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്പനി ആവശ്യത്തിനല്ലാതെ മീനാക്ഷി ആരെയും വിളിച്ചിട്ടില്ല . അതില്‍ നിന്നും അവളെ പിന്നോട്ട് വലിക്കുന്നത് മാസാവസാനം വരുന്ന ബില്ലാണ്. ആരെയും കളിപ്പിക്കാന്‍ കഴിയില്ല, വിളിച്ച നമ്പരും സമയവും എല്ലാം കൃത്യമായി രേഖപെടുത്തിയ ബില്ലാണ് അത്. വിളിച്ച കാളിനു തുല്യമായ പൈസ ശമ്പളത്തില്‍ നിന്ന് പിടിച്ചാലോ ,,

"മതി നിറുത്ത്.. ഇപ്പം ഈ കിട്ടുന്ന സൗകര്യം നീ ആയി ഇല്ലാതാക്കുമോ?"

മീനാക്ഷിയുടെ ശബ്ദത്തിനു അല്പം കനം ഉണ്ടായിരുന്നു.

"ഒന്നും ഉണ്ടാവില്ലടീ..."

"എന്ന് വെച്ച് പത്തും ഇരുപതും മിനിട്ടാണോ.. അതും ഗള്‍ഫിലോട്ടു... ബില്ല് വരുമ്പോ നീ ചക്ര ശ്വാസം വലിക്കും."

"അങ്ങെനെ ഒന്നും പേടിക്കണ്ട... നമ്മള്‍ക്ക് വിളിക്കാനായി കമ്പനി തന്നതാണ് ഈ ഫോണ്.  ബില്ലൊക്കെ കമ്പനി അടച്ചോളും. അല്ലെങ്കില്‍ തന്നെ നമ്മള്‍ എന്തിനാ ഇതെക്കെ തിരക്കുന്നത്".

മീനാക്ഷിക്ക് ആ മറുപടി അത്രയ്ക്ക് അങ്ങ് പിടിച്ചില്ല.   "ശമ്പളത്തില്‍ പിടിത്തം വീഴുമ്പം കരയരുത്"...

"പിടിത്തം.. മണ്ണാങ്കട്ട... അങ്ങനെയെങ്കില്‍ അവെരെന്തിനാ ISD ഇങ്ങനെ തുറന്നു വെച്ചിരിക്കുന്നത് .. അതങ്ങ്  ലോക്കിയാല്‍ പോരെ ..."

"അത്യാവശ്യം ഓഫീസ് കാര്യത്തിന് വിളിക്കാന്‍ വേണ്ടി ആയിരിക്കും" ...മീനാക്ഷി  തനിക്കു അറിയാവുന്ന രീതിയില്‍ പറഞ്ഞൊപ്പിച്ചു...

ആദ്യ ശമ്പളം കിട്ടാത്തതിനാല്‍ രണ്ടു പേര്‍ക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല.

പിടിത്തം ഉണ്ടാകുമെന്ന് മീനാക്ഷിയും   ഇല്ലെന്നു റസിയയുo     ഉറച്ചു വിശ്വസിച്ചു.. അവര്‍ ആദ്യ ശമ്പളത്തിനായി കാത്തിരുന്നു...





Monday, 31 October 2011

പ്രണയം

മോഹന്‍ലാലിന്‍റെ വാര്‍ധക്യ കാലത്തില്‍ ആ പ്രായം ഉള്‍ക്കൊണ്ട്‌ തന്നെ അഭിനയിച്ച സിനിമയെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ പ്രണയമെന്ന പ്രമേയം സിനിമയില്‍ ശരിക്കുമുണ്ടോ എന്ന് സംശയം. പ്രണയം കൊണ്ട് ബ്ലെസ്സി ഉദ്ദേശിച്ചത് എന്താണെന്നു പിടികിട്ടുന്നില്ല, വിവാഹ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വേര്‍പിരിയേണ്ടി വന്നവര്‍, ( അതിനുണ്ടായ സാഹചര്യം ചിത്രം വെളിപെടുത്തുന്നില്ല ), അവരുടെ വാര്‍ധക്യത്തിന്റെ ആരംഭ ഘട്ടത്തില്‍ കണ്ടു മുട്ടുന്നതോടെ അവര്കുണ്ടാകുന്ന മാനസികാവസ്ഥ യാണ്   ചിത്രത്തിന്റെ കാതല്‍, മറ്റൊരാളോടൊപ്പം കുടുമ്പമായി താമസിക്കുന്ന നായിക അവര്‍ക്ക് സ്വന്തം മകളുടെ വിമര്‍ശനത്തിനു വിധേയമാകേണ്ടി വരുന്ന അവസ്ഥ ബ്ലെസ്സി നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയ പഴ്ചാതലം നോക്കിയാല്‍ അവര്‍ വളരെ സമ്പന്നമായ അവസ്ഥയില്‍ ഉള്ളവരാണ്, വലിയ ഫ്ലാറ്റും ഉന്നത ജോലിയും ഒക്കെ ഉണ്ടെങ്കിലെ കഥ പറയാന്‍ പറ്റുള്ളൂ എന്നാ രീതിയില്‍ ഇന്നത്തെ സിനിമകള്‍ മാറികഴിഞ്ഞു.. "കയ്യൊപ്പ്" എന്ന സിനിമയില്‍ ബാലചന്ദ്രനും പത്മയും തമ്മിലുള്ള പ്രണയം കുറെ കൂടി നന്നായിട്ടുണ്ട് , അവിടെ സംവിധായകന്‍ സാധാരണക്കാരുടെ ജീവിത ശൈലിയെ നന്നായി ഉപയോഗപെടുത്തി. (പത്മ കോഴികോട്ടെ വലിയ ബംഗ്ലാവിലാണ് താമസമെങ്കിലും).
പ്രമുഖ നഗരത്തില്‍ ഏറ്റവും മുകളില്‍ സ്വിമ്മിംഗ് പൂള്‍ ഉള്ള ഫ്ലാറ്റില്‍ താമസിക്കുന്നവര്‍, അനൂപ്‌ മേനോന്റെ ഗള്‍ഫിലെ ജീവിതം കാണിക്കുമ്പോള്‍ വിശാലമായ ഫ്ലാറ്റ്.. കൂടെ കൂടെ നാട്ടിലേക്ക് വരാവുന്ന ജോലി. എല്ലാം കൊണ്ടും അപ്പര്‍ ക്ലാസ്സിന്റെ ജീവിത ശയിലിയാണ് ബ്ലെസ്സി ഈ പ്രമേയം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്,
സ്വന്തം ഭാര്യയെ പൂര്‍വകാല ഭര്‍ത്താവു ഇഷ്ടപെടുന്നുന്ടെന്നു മനസ്സിലാക്കി അതിനെ അംഗീകരിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെത്, ഒരിക്കലും മാനസികമായി പറ്റാത്ത കാര്യം അവതരിപ്പിക്കുന്നതിനായി മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഫിലോസഫി പ്രൊഫസര്‍ ആക്കി. അതായതു ഒരു ഫിലോസഫിക്കാരന് മാത്രമേ (മറ്റുള്ളവരെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍) ഇത്തരത്തിലുള്ള ഒരു അവസ്ഥയെ അംഗീകരിക്കാന്‍ പറ്റുകയുള്ളൂ. ഈ ഫിലോസഫിക്കാരന്‍ തളര്‍ച്ച ഉള്ളവനായിരിക്കണം മാത്രമല്ല  ഒരിക്കലും എഴുനേല്‍ക്കാന്‍ പറ്റില്ല എന്നുള്ള ബോധവും ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഭാര്യയോടുള്ള പ്രണയത്തെ അന്ഗീകരിക്കാം.
പ്രണയം കണ്ടതിനു ശേഷം എനിക്ക് തോന്നിയത് കുറിച്ചെന്നു  മാത്രം  ക്ഷമിക്കുമല്ലോ....

Saturday, 24 September 2011

കല്പ്പനക്ക് ഒരു കോടി അഭിനന്ദങ്ങള്‍

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 5 ലെ വിജയി കല്‍പ്പന രാഗവേന്ദ്ര ക്ക് അഭിനന്ദങ്ങള്‍ ,

 
 
കല്‍പ്പനയുടെ ഒരു പഴയ സ്റ്റേജ് പ്രോഗ്രാം ഇവിടെ കാണാം.

Sunday, 14 August 2011

സ്വാതന്ത്ര്യ ദിന ആശംസകള്‍

         ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത
 
 
 
ജയ്‌ ഭാരത്‌

Tuesday, 9 August 2011

നയന്‍താര മതം മാറി

 
പഴയ ഒരു പോസ്റ്റില്‍ നിന്ന് ചിലത്.
 
 
......പെണ്ണിനെ മതം നോക്കി പ്രേമിക്കുന്നവര്‍ കേരളത്തില്‍ മാത്രമാണ്, നെറ്റിയിലെ പൊട്ടും കഴുത്തിലെ കുരിശുമാലയുമാണ് ചെറുപ്പക്കാരെ ആഘര്‍ഷിക്കുന്നത്, കാമുകന്‍ മുസ്ലിം ആണെങ്കില്‍ അത് ജിഹാദായി,സീമന്ത രേഖയിലെ സിന്ധൂര കുറി അറിയാതിരിക്കാന്‍ ആണ് തലയില്‍ തട്ടമിടുന്നത് പോലും! അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ പെണ്ണിനെ അടിച്ചോണ്ട് പോയ ഒരു ഹിന്ദു ചെറുക്കന്‍ പറഞ്ഞത് പൊങ്കാലയ്ക്ക് ആളെ കൂട്ടാനാണ് അവളുടെ മതം മാറ്റിയതെന്ന്, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതിനെ "ലൌ പൊങ്കാല" എന്ന് പറയാം, ഇപ്പൊ അതാണല്ലോ ഫാഷന്‍ ,അതാണെങ്കില്‍ സ്ത്രീകള്‍ മാത്രം ചെയ്യുന്നതും, എന്തുകൊണ്ടും പയ്യന്മാര്‍ക്ക് ഒരു സ്കോപിനുള്ള വകുപ്പായി, മതം മാറ്റാന്‍ വേണ്ടി മാത്രം പ്രേമിക്കൂ, മതത്തില്‍ ആളെ കൂട്ടിയാല്‍ നിങ്ങള്‍ക്ക്‌ കിട്ടുന്നത് ലക്ഷങ്ങളാണ്, ശോഭനമായ ഭാവിയും, അമ്പാസ്സിടര്‍ കാറും, നാളെ, നാളെ തന്നെ പ്രേമിക്കൂ, തൊട്ടടുത്തുള്ള അന്യ മതക്കാരിയെ,

അനുബന്ധം: പ്രഭു ദേവ റംലത്തിനെ കെട്ടി മോഴിചെല്ലി നയന്തരേ കെട്ടാന്‍ പോകുന്നു എന്ത് ലൌ ജിഹാദാണോ ഇത്!!!!!!!

.....അതെ ഇതു ലവ് ജിഹാദ് തന്നെ ആയിരുന്നു. ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഹിന്ദു മതത്തിലോട്ടു ആണെന്ന് മാത്രമേ ഉള്ളൂ....

കൂടുതല്‍ വായിക്കാന്‍ എവിടെ ക്ലിക്ക് ചെയ്യുക http://jwalayay.blogspot.com/2010/09/blog-post_20.html
 
 

Monday, 6 December 2010

ലെക്ഷ്മി ഏടത്തി

ഏട്ടന്‍ ലീവിന് വരുമ്പോഴെക്കെ ഞാന്‍ അഭിമുഖീകരിക്കാന്‍ ഭയപെടുന്നത് അയല്‍ക്കാരി ലെക്ഷ്മി ഏടത്തിയെ ആണ്. എന്നും കാണുംപോള്‍ എന്നോട് ചോദിക്കും ,
എന്നാ നിന്റെ കെട്ടിയവന്‍ വരുന്നേ, ?
അടുത്ത മാസം, .... ഉത്തരം പറയുന്നതിന്  മുമ്പേ ലെക്ഷ്മി ഏടത്തി അടുത്ത ചോദ്യത്തിലേക്ക് കടക്കും...
ഇപ്രാവശ്യവും പത്തു ദിവസായിരിക്കും.. അല്ലേ. !!! പോകുമ്പോ നിന്നെ കൂടി കൂട്ടോ??.
...അറിയില്ല ഞാന്‍ മനുവേട്ടനോട് ഇന്നേ വരെ ചോദിച്ചിട്ടില്ലാ...എന്‍റെ മറുപടി ലെക്ഷ്മി ഏടത്തിയെ നിരാശപെടുത്തി.
അല്ല കുഞ്ഞേ , നമ്മളാണ്  ഇതിനെക്കെ മുന്‍ കൈയി എടുക്കേണ്ടത്.. അതിയാന്‍ നാലുമാസം കൂടുമ്പോ പത്തു ദിവസം വന്നിട്ട് പോയാ മതിയോ. നിനക്കൂടെ  ഒരു വിസ എടുത്തു തരാന്‍ പറേന്നെ...
.....അടുത്തവരവിനു ശ്രമിക്കാം...
ഇതു നല്ല കൂത്ത്‌, നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും ആയില്ലലോ, ഏറിയാല്‍ ഒരു വര്ഷം, ഇപ്പൊ ഒരുമിച്ചു ജീവിചില്ലെങ്കില്‍ പിന്നെ എന്നാ, മൂക്കി പല്ല് കിളിര്ത്തട്ടോ?...
അല്ലെങ്കി തന്നെ ഇതേപോലൊരു അവസരം ഇനി കിട്ടുമോ, പുള്ളിക്കാരന്റെ അച്ഛനും അമ്മയേയും നോക്കാന്‍ വേറെ മരുമക്കള്‍ ഉണ്ടല്ലോ...
ലെക്ഷ്മി ഏടത്തി പറഞ്ഞത് ശരിയാണ്, കൂടെ പഠിച്ചവരില്‍ പലരും ഇപ്പൊ ഖത്തറിലും ബഹറിനിലും എക്കെ ആണ്.  ഞാന്‍ അടുത്ത വിളിക്കായി കാത്തിരുന്നു.
മനു വേട്ടനോട്  വിസയുടെ കാര്യം സൂചിപ്പിക്കുംപോഴെല്ലാം ലെക്ഷ്മി ഏടത്തിയുടെ നന്മ നിറഞ്ഞ മുഖം മനസ്സില്‍ വരും.  എത്ര നല്ല സ്ത്രീ, എന്നേക്കാള്‍ പത്തു പന്ത്രണ്ടു വയസ്സ് മൂപ്പോണ്ട്, അവരോടു സംസാരിക്കുമ്പോഴെല്ലാം ഗള്‍ഫില്‍ പോകാനുള്ള എന്‍റെ ആഗ്രഹം കൂടി കൂടി വന്നു.
ജീവിത പ്രാരാബ്ധങ്ങള്‍  ഒന്നന്നായി വരുമ്പോള്‍ ദാമ്പത്യ ജീവിതത്തിലെ സന്തോഷം പതിയെ പിറകോട്ടു പോകും..അവര്‍ ഓര്‍മ്മ പെടുത്തിയിരുന്നു.
അങ്ങനെ പ്രതീക്ഷിച്ചിരുന്ന ദിവസം വന്നെത്തി, മനുവേട്ടന്‍ വന്നത് ഫാമിലി വിസയുമായിട്ടാണ്. ആ സന്തോഷ വാര്‍ത്തയുമായി ഞാന്‍ ആദ്യമോടിയത്‌ ലെക്ഷ്മി ഏടത്തിയുടെ  അടുക്കലേക്ക് ആണ് .
...നീ പോകയാണ് ,...  അവരുടെ ശബ്ദം അല്പം ഇടറിയത്‌ പോലെ തോന്നിച്ചു.. അപ്പൊ മനുവിന്റെ അച്ഛനേം അമ്മേം ആരു നോക്കും,, അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്ക്‌ അതിനാ നേരം....  വയസ്സാം കാലത്ത്  അവരുടെ വിധി... ഛെ കഷ്ടം..
......
മനുവേട്ടനോടൊപ്പം ഫ്ലയിറ്റില്‍ ഇരിക്കുമ്പോള്‍ ലെക്ഷ്മി ഏടത്തിയുടെ പുച്ഛം കലര്‍ന്ന മുഖമായിരുന്നു എന്‍റെ മനസ്സില്‍......